GeneralLatest NewsMollywoodNEWS

മനുഷ്യനെ കെട്ടിപിടിക്കരുതെന്നും ഉമ്മവെക്കരുതെന്നും എന്റെ തലച്ചോറ് പഠിക്കാന്‍ തുടങ്ങിയിട്ട് , എന്റെ ശ്വാസം അറസ്റ്റിലായിട്ട് പത്ത് മാസം കഴിഞ്ഞു.. ഹരീഷ് പേരടിയുടെ കുറിപ്പ്

ശ്വസനത്തിലൂടെ മൂക്കും വായും തമ്മില്‍ പരസ്പരം ഉണ്ടാക്കിയെടുത്ത സുഗന്ധം ദുര്‍ഗന്ധമായി മാറിയിട്ട് പത്ത് മാസം കഴിഞ്ഞു..

മനുഷ്യനെ കെട്ടിപിടിക്കരുതെന്നും ഉമ്മവെക്കരുതെന്നും എന്റെ തലച്ചോറ് പഠിക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞുവെന്നു ഹരീഷ് പേരടി. കോവിഡ് കാലത്തെക്കുറിച്ചു താരത്തിന്റെ കുറിപ്പിൽ സത്യത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി വായില്‍ കോണകം കെട്ടി നടക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..അനുഭവങ്ങളുടെ ഈ കോണക കാലത്തിന് ഹൃദയം നിറഞ്ഞ നന്ദി … പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്,

എന്റെ ശ്വാസം അറസ്റ്റിലായിട്ട് പത്ത് മാസം കഴിഞ്ഞു…ശ്വസനത്തിലൂടെ മൂക്കും വായും തമ്മില്‍ പരസ്പരം ഉണ്ടാക്കിയെടുത്ത സുഗന്ധം ദുര്‍ഗന്ധമായി മാറിയിട്ട് പത്ത് മാസം കഴിഞ്ഞു…കണ്ണുകളിലൂടെ മാത്രം സഹജീവികളോട് സംവദിക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..എന്റെ മാതൃഭാഷ വായിലെ തിരശീലയില്‍ തട്ടി മറ്റെന്തോ ശബ്ദമായി മാറാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു…മനുഷ്യനെ കെട്ടിപിടിക്കരുതെന്നും ഉമ്മവെക്കരുതെന്നും എന്റെ തലച്ചോറ് പഠിക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..സത്യത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി വായില്‍ കോണകം കെട്ടി നടക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..അനുഭവങ്ങളുടെ ഈ കോണക കാലത്തിന് ഹൃദയം നിറഞ്ഞ നന്ദി …

shortlink

Related Articles

Post Your Comments


Back to top button