BollywoodGeneralLatest NewsNEWS

ഞാനെടുക്കുന്ന ഓരോരോ ശ്വാസത്തിലും ദൈവത്തോട് ഞാൻ നന്ദി പറയും നിന്നെ എനിക്ക് തന്നതിന്; ഐശ്വര്യാ റായ്

ഒന്നു മുതൽ ഒൻപത് വയസ്സ് വരെയുള്ള ആരാധ്യയുടെ ചിത്രങ്ങൾ ചേർത്ത് വച്ചാണ് അമിതാഭ് പിറന്നാൾ ആശംസകൾ

ആരാധകർ ഏറെയുള്ള താരകുടുംബമാണ് നടി ഐശ്വര്യ റായുടേത്. ബച്ചൻ കുടുംബത്തിലെ കുഞ്ഞ് സുന്ദരിയാണ് അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യ. താര പുത്രിയുടെ ഒൻപതാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. അമിതാഭ് ബച്ചൻ കുഞ്ഞി ഐശ്വര്യയുടെ പിറന്നാളിന് സോഷ്യൽ മീഡിയയിൽ നടത്തിയ ആശംസ കുറിപ്പ് ശ്രദ്ധ നേടിയിരുന്നു.

ഒന്നു മുതൽ ഒൻപത് വയസ്സ്  വരെയുള്ള ആരാധ്യയുടെ ചിത്രങ്ങൾ ചേർത്ത് വച്ചാണ് അമിതാഭ് പിറന്നാൾ ആശംസകൾ അറിയിച്ചത് . ക്യാപ്ഷനായി ‘എന്റെ എല്ലാ സ്നേഹങ്ങളും നിനക്കാണ് ഹാപ്പി ബെർത്ത്ഡേ ആരാധ്യ’ എന്നും ബച്ചൻ കുറിച്ചിട്ടുണ്ട്.

ഐശ്വര്യയും ആരാധ്യയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇഷ്ടത്തിന് പിറന്നാൾ ആശംസകൾ…ഞാൻ നിന്നെ ആളക്കനാകാത്തത്ര തീവ്രമായി അകാരമണായിപ്പോലും ഒരുപാട് സ്നേഹിക്കുന്നു…ഇപ്പോളും എപ്പോളും…‍നിന്നൊടൊപ്പം ഞാനെടുക്കുന്ന ഓരോരോ ശ്വാസത്തിലും ദൈവത്തോട് ‍ഞാൻ നന്ദി പറയും നിന്നെ എനിക്ക് തന്നതിന്…ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button