CinemaGeneralLatest NewsMollywoodNEWS

ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ കുടുംബ പ്രേക്ഷകർ ചീത്ത വിളിക്കും കുറ്റം പറയും, എനിക്കറിയാം: മനസ്സ് തുറന്നു ശരണ്യ ആനന്ദ്

ചില കഥാപാത്രങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ ഉള്ളിലൊരു സന്തോഷം വരും

നെഗറ്റീവ് വേഷങ്ങൾ സ്വീകരിക്കാൻ താൻ ഒരിക്കലും മടി കാണിക്കില്ലെന്ന് തുറന്നു പറയുകയാണ് നടി ശരണ്യ ആനന്ദ് .വില്ലത്തിയായാൽ കുടുംബ പ്രേക്ഷകർ കുറ്റം പറയുമെന്ന ബോധ്യമുണ്ടെങ്കിലും അതെല്ലാം തന്റെ കഥാപാത്രത്തിന് നൽകുന്ന അഭിനന്ദനങ്ങളായാണ് കാണുന്നതെന്നും ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കവേ ശരണ്യ ആനന്ദ് വ്യക്തമാക്കുന്നു

‘എനിക്ക് എപ്പോഴും വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതാണ് ഇഷ്ടം. കുറേ സംവിധായകർ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ ഫീച്ചേഴ്സൊക്കെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങൾക്കാണ് ഇണങ്ങുന്നതെന്ന്. എന്നാൽ സിനിമയിൽ നിന്ന് എനിക്ക് അങ്ങനെയുള്ള വേഷങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ‘ആകാശഗംഗ – 2′ സിനിമയിൽ പ്രേതമായിരുന്നു. അല്ലെങ്കിൽ പോലീസ് ഓഫീസർ. അതല്ലാതെ നെഗറ്റീവ് വേഷങ്ങളൊന്നും ചെയ്തിരുന്നില്ല. ചില കഥാപാത്രങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ ഉള്ളിലൊരു സന്തോഷം വരും. ഇതെനിക്ക് ചെയ്യാൻ പറ്റുന്നതാണല്ലോ എന്ന്. ഞാൻ അമ്പതു ശതമാനം ഈ കഥാപാത്രത്തിൽ ഒക്കെ ആയിരുന്നു. കഥാപാത്രം കൊള്ളാമെന്ന വിശ്വാസവും എനിക്കുണ്ട്. ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ പതിവായി കണ്ടുകൊണ്ടിരിക്കുന്ന കുടുംബ പ്രേക്ഷകർ ചീത്ത വിളിക്കും, കുറ്റം പറയും. എനിക്കറിയാം, പക്ഷേ അതെല്ലാം എന്റെ കഥാപാത്രത്തിനുള്ള അഭിനന്ദനങ്ങളായാണ് ഞാൻ എടുക്കുന്നത്’.

shortlink

Related Articles

Post Your Comments


Back to top button