GeneralKollywoodLatest NewsNEWS

വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ മാത്രമായിരിക്കും; കാത്തിരിക്കുന്ന ആളെക്കുറിച്ചു തുറന്നു പറഞ്ഞു നടി തൃഷ

നടന്‍ ചിമ്ബു, ബാഹുബലി താരം റാണ ദഗ്ഗുപതി തുടങ്ങിയ താരങ്ങളുമായി തൃഷയുടെ പ്രണയം

തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് തൃഷ കൃഷ്ണന്‍. മലയാളത്തിലും ശ്രദ്ധ നേടിയ തൃഷയുടെ വിവാഹവാർത്ത പലപ്പോഴും പ്രചരിച്ചിരുന്നു. നടന്‍ ചിമ്ബു, ബാഹുബലി താരം റാണ ദഗ്ഗുപതി തുടങ്ങിയ താരങ്ങളുമായി തൃഷയുടെ പ്രണയം പലപ്പോഴും വാര്‍ത്തകളിൽ നിറഞ്ഞിരുന്നു.

എല്ലാ അഭിമുഖങ്ങളിലും തൃഷ എന്നാണ് വിവാഹം കഴിക്കുന്നതെന്ന ചോദ്യം നേരിടാറുണ്ട്. ഇപ്പോഴിതാ പ്രതിശ്രുത വരനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് താരം.

‘ എന്നെ പ്രത്യേകമായി മനസിലാക്കുന്നൊരാള്‍ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. അതൊരു പ്രണയ വിവാഹമായിരിക്കും. എന്റെ സ്വപ്‌നത്തിലുള്ള ആളെ കണ്ടുമുട്ടുന്നില്ലെങ്കില്‍ അതുവരെ അവിവാഹിതയായി തുടരുന്നതിനും തനിക്ക് പ്രശ്‌നമൊന്നുമില്ലെ”ന്നാണ് തൃഷ പറയുന്നത്.

അങ്ങനെ ഒരാളെ വേഗം കണ്ടുപിടിക്കാന്‍ നടിയ്ക്ക് സാധിക്കട്ടേ എന്നാണ് ആരാധകരും ആശംസിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button