ബെല്ലാരി രാജ പോത്ത് കച്ചവടത്തിന്റെ മാസ്റ്ററാണെങ്കിൽ മലയാള ചലച്ചിത്ര ടെലിവിഷൻ രംഗത്തെ ഒരു പ്രമുഖ താരം അതിലും മസായി പോത്ത് ബിസിനസ്സിലേക്ക് ചുവടു വച്ചിരിക്കുകയാണ് .പിള്ളാസ് ഫ്രഷ് ഫാം എന്ന പേരിൽ തുടങ്ങിയ ആറ്റിങ്ങലിലെ പോത്ത് വ്യാപരത്തിന്റെ കഥ വെളിപ്പെടുത്തുകയാണ് നടി മഞ്ജു പിള്ള.
‘ബൂട്ടിക് ആയിരുന്നു പ്ലാൻ. പക്ഷേ അത് നടന്നില്ല. കഴിഞ്ഞ നവംബറിലാണ് ആറ്റിങ്ങൽ അവനവൻ ചേരിയിൽ ഏഴര ഏക്കർ സ്ഥലം ലീസിനെടുത്തത്. ‘പിള്ളാസ് ഫാം ഫ്രഷ്’ എന്ന പേരിൽ ഫാമും തുടങ്ങി. എല്ലാം നടത്തിക്കൊള്ളാം എന്ന് ഏറ്റിരുന്ന ആൾ ഒരു ദിവസം പിന്മാറി. അപ്പോൾ ഭർത്താവ് സുജിത് പറഞ്ഞു. ഇനിയൊന്നും നോക്കാനില്ല, നമുക്ക് ഇറങ്ങാം പിന്നെ നിലത്ത് നിന്നിട്ടില്ല. പുഴയുടെ തീരത്തുള്ള ഫാമിലെ കാട് വെട്ടിത്തെളിച്ച് പണി തുടങ്ങിയപ്പോഴേക്കും ലോക്ഡൗണായി. അഞ്ച് പോത്തുകളെയും, നാല് ആടുകളെയും ഇരുനൂറ്റിയമ്പത് കോഴികളെയുമൊക്കെ വാങ്ങിയിരുന്നു. മീൻ കൃഷിക്കുള്ള പണിയും തുടങ്ങി . പിന്നെ ഞങ്ങൾ തന്നെ പോത്തിനെ കുളിപ്പിച്ചു . തൊഴുത്ത് കഴുകി, പുല്ല് ചെത്തി, ആടിനെ വരെ കറന്നു. മഞ്ജു പിള്ള ഒരു പ്രമുഖ മാഗസിന് അനുവദിച്ച മുഖത്തിലാണ് തന്റെ പോത്ത് കച്ചവടത്തെക്കുറിച്ചു തുറന്നുപറഞ്ഞത്’.
Post Your Comments