താൻ സിനിമ നിർമ്മിക്കാൻ കാരണമായ സാഹചര്യം പറഞ്ഞു നടൻ മമ്മൂട്ടി .തന്റെ പഴയകാല പ്രൊഡക്ഷൻ കമ്പനിയായ കാസിനോ എന്ന ബാനറിനെക്കുറിച്ചും മമ്മൂട്ടി മനസ്സ് തുറന്നു .സീമ മോഹൻലാൽ ഐ വി ശശി സെഞ്ച്വറി കൊച്ചുമോൻ തുടങ്ങിയവർ ഒന്നിച്ച നിർമ്മാണ കമ്പനി രണ്ട് മൂന്ന് സിനിമകൾ കഴിഞ്ഞതോടെ ഇല്ലാതെയെന്നും .കാസിനോയുടെ ബാനറിൽ പുറത്തിറങ്ങിയ സിനിമയിലൂടെയാണ് തനിക്ക് ആദ്യത്തെ സ്റ്റേറ്റ് അവാർഡ് ലഭിച്ചതെന്നും മമ്മൂട്ടി പറയുന്നു
‘ഞാൻ, ഐ വി ശശി, ലാൽ, സീമ. കൊച്ചുമോൻ എല്ലാം ചേർന്ന് മുൻപൊരു നിർമ്മാണ കമ്പനിയുണ്ടായിരുന്നു . ‘കാസിനോ’ എന്നായിരുന്നു പ്രൊഡക്ഷൻ കമ്പനിയുടെ പേര്. ഞങ്ങൾ ചെയ്ത ആദ്യത്തെ സിനിമയായിരുന്നു ‘അടിയൊഴുക്കുകൾ’, എം ടി – ഐ വി ശശി ടീമിന്റെ ചിത്രമായിരുന്നു. ആ സിനിമയ്ക്കാണ് എനിക്ക് ആദ്യമായി കേരള സർക്കാരിന് ബെസ്റ്റ് ആക്ടർ അവാർഡ് ലഭിക്കുന്നത്. രണ്ട് മൂന്ന് സിനിമകൾ കഴിഞ്ഞപ്പോൾ പിന്നെ അത് തുടരാൻ കഴിയാതെയായി. ടെലിവിഷൻ സീരിയലുകളെടുത്തിട്ടുണ്ട്,വേറെയും സിനിമകൾ നിർമ്മിച്ചിട്ടുണ്ട് വലിയ കാര്യമായ ഗുണമൊന്നും ഉണ്ടായിട്ടില്ല. ഒരു സിനിമയുടെ നിർമ്മാതാവിന് പെട്ടെന്ന് സിനിമ നിർമിക്കാൻ കഴിയാതെ വന്നു അങ്ങനെ സംവിധായകൻ മാനസികമായി ആകെ തകർന്ന അവസ്ഥയിലായി. അങ്ങനെ ചെയ്യേണ്ടി വന്നതാണ് സിനിമ നിർമ്മാണം. അത് വലിയ രീതിയിൽ പ്ലാൻ ചെയ്തു വന്ന കാര്യമൊന്നുമല്ല നമ്മൾ നിർമ്മിച്ചില്ലങ്കിലും സിനിമ വേറേ ആളുകൾ നിർമ്മിക്കും. അതിൽ അഭിനയിക്കാൻ കഴിയുക എന്നതാണ് പ്രധാനം’. മമ്മൂട്ടി പറയുന്നു.
Post Your Comments