സീരിയൽ രംഗത്തു നിന്ന് ഇടവേളയെടുത്തതിന്റെ ശരിയായ കാരണം പങ്കുവയ്ക്കുകയാണ് ടെലിവിഷൻ സീരിയൽ രംഗത്ത് ദീപ്തി ഐപിഎസായി തിളങ്ങിയ നടി ഗായത്രി അരുൺ. സീരിയൽ ചെയ്തപ്പോൾ കുടുംബത്തെ വല്ലാതെ മിസ് ചെയ്തുകൊണ്ടിരുന്നെന്നും, അതുകൊണ്ട് തന്നെ മകളുടെ കുട്ടിക്കാലത്തിന്റെ അഞ്ച് വർഷം തനിക്കു നഷ്ടപ്പെട്ടു പോയെന്നും ഗായത്രി അരുൺ ഒരു പ്രമുഖ മാഗസിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
‘ദീപ്തി ഐപിഎസിനെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഇപ്പോഴുമുണ്ട്. അതുപോലുള്ള വേഷങ്ങൾ ചെയ്യണമെന്നാണ് എന്നെ കാണുമ്പോഴൊക്കെ പ്രായമായ അമ്മമാർ പറയുന്നത്. ആ സമയത്തെ നായികമാരിൽ ഏറെ വ്യത്യസ്തതയായിരുന്നു ദീപ്തി. വളരെ ബോൾഡായിട്ടുള്ളതും അതേ സമയം കുടുംബിനിയുമായിട്ടുള്ള കഥാപാത്രം . ഇപ്പോഴും എന്നെ ദീപ്തി എന്നു വിളിക്കുന്നവരുണ്ട്. നല്ലൊരു കഥാപാത്രത്തെ തുടക്കത്തിൽ തന്നെ അഭിനയിക്കാൻ കിട്ടിയതിൽ സന്തോഷമുണ്ട്. പിന്നീട് വന്ന കഥാപാത്രങ്ങളേറെയും ദീപ്തിയുടെ നിഴലുള്ളവയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇടവേളയെടുത്തതും, പിന്നെ തുടരെ തുടരെ അഭിനയിക്കണമെന്ന ആഗ്രഹം എനിക്കില്ല . വ്യത്യസ്തമായ വേഷം ചെയ്യാനാണ് ഇനി താത്പര്യം, നല്ല ഓഫറുകൾ വന്നാൽ തീർച്ചയായും ചെയ്യും. പിന്നെ സീരിയലാകുമ്പോൾ ലോംഗ് ടേം കമ്മിറ്റ്മെന്റ് ആയിപ്പോകും. അതുകൊണ്ടാണ് സീരിയലുകളിൽ നിന്ന് ഇടവേളയെടുത്തത്’. ഗായത്രി അരുൺ പറയുന്നു
Leave a Comment