CinemaGeneralLatest NewsMollywoodNEWS

ചില ആദ്യങ്ങൾക്കു ജീവിതത്തോളം വിലയുണ്ട്: മോഹന്‍ലാലിനെക്കുറിച്ച് തുറന്നെഴുതി തിരക്കഥാകൃത്ത്

പിന്നീട് അദ്ദേഹം എന്റെ ജീവിതത്തിന്റെതന്നെ ചങ്ങാതിയായി, എന്തും പറയാവുന്നവിധം ഹൃദയത്തിന്റെ അടുത്തെത്തി

മോഹൻലാലുമായുള്ള ആത്മബന്ധത്തെക്കുറിച്ച് തുറന്നെഴുതി പ്രമുഖ തിരക്കഥാകൃത്ത് ഹരികൃഷ്ണൻ. മോഹൻലാലിന്റെ ഏറെ ശ്രദ്ധേയമായ ‘ഒടിയൻ’ എന്ന ചിത്രത്തിന് രചന നിർവഹിച്ച ഹരികൃഷ്ണൻ തന്റെ ഫേസ്ബുക്ക് പേജിലാണ് മോഹൻലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു സംസാരിച്ചത്.

ആദ്യം കണ്ടത് കോഴിക്കോട്ടെ മഹാറാണി ഹോട്ടലിലാണ്.
ഐ.വി.ശശിയുടെ ഏതോ സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞുനടന്നുവരികയായിരുന്നു ലാൽ.
അതിനകംതന്നെ പ്രശസ്തമായ ആ ചരിഞ്ഞുനടത്തത്തിന്റെ ചന്തം ഞങ്ങൾ കൂട്ടുകാർ കണ്ടുനിന്നു.
അതിനകം ഞാൻ കണ്ട തിരശ്ശീലകളിൽ ആടിയവരെയെല്ലാം നിഷ്പ്രഭനാക്കിയ ആളുടെ ആദ്യ കാഴ്ച.
അതെ, എന്റെ ജീവിതത്തിലെ ആദ്യത്തെ നടനെ കാണുകയായിരുന്നു ഞാൻ.
(എന്തൊരു അത്ഭുതം! ഇപ്പോഴും എന്റെ ആദ്യത്തെ നടൻ മറ്റാരുമല്ലല്ലോ )
ദശാബ്ദങ്ങൾക്കിപ്പുറം , എന്റെ ഒടിയനെ സ്ക്രീനിൽ കാണുമ്പോൾ ഒാർത്തു, ആ മഹാറാണിക്കാഴ്ച.
ചില ആദ്യങ്ങൾക്കു ജീവിതത്തോളം വിലയുണ്ട്.
കാലത്തിന് ആവാത്തതെന്ത്?
പിന്നീട് അദ്ദേഹം എന്റെ ജീവിതത്തിന്റെതന്നെ ചങ്ങാതിയായി.
എന്തും പറയാവുന്നവിധം ഹൃദയത്തിന്റെ അടുത്തെത്തി.
കുറേ വർഷങ്ങൾക്കുമുൻപ് , ലാൽ പാലക്കാട്ടെ എന്റെ വീട്ടിൽ വന്നിരുന്നു.
അന്നുച്ചയ്ക്ക് ലാലിന് ഊണു വിളമ്പിക്കൊടുത്തശേഷം അമ്മ എന്നോടു പറഞ്ഞു:
– നീ ജീവിതത്തിൽ എനിക്കുതന്ന ഏറ്റവും നല്ല സമ്മാനം.

shortlink

Related Articles

Post Your Comments


Back to top button