ഉത്തര്‍പ്രദേശിലെ ഭദ്രാസില്‍ ആറ് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ വിമര്‍ശനവുമായി യുവ മലയാളി സംവിധായകന് അനുരാജ് മനോഹര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനുരാജിന്റെ പ്രതികരണം.
“ആറു വയസ്സുള്ള പെണ്‍കുട്ടിയുടെ ശ്വാസകോശം കൊണ്ട് പൂജ ചെയ്താല്‍ കുട്ടികള്‍ ഉണ്ടാകുമെന്ന് ദിവ്യന് പറയുന്നു. ഇത് കേട്ട് ദമ്ബതികള്‍ ശ്വാസകോശം കൊണ്ടുവരാന്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുന്നു. പോയവന്മാര് ഒരു ആറ് വയസ്സുകാരിയെ കണ്ട് പിടിച്ച് ബലാത്സംഗം ചെയ്ത് കൊന്ന് ശ്വാസകോശം പുറത്തെടുത്ത് ദമ്ബതികള്‍ക്ക് കൊടുക്കുന്നു. ഇത് ഏതെങ്കിലും ഹൊറര്‍ നോവലോ മായാജാല കഥയിലെ ഭാഗമോ അല്ല. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ഇന്നലെ നടന്നതാണ്.” അനുരാജ് മനോഹര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments