ശ്രീകാന്ത് മുരളിയെ നടനെന്ന നിലയിലാണ് പുതുതലമുറ അറിയുന്നതെങ്കിലും വർഷങ്ങളുടെ സിനിമ പരിചയവുമായി ഫീൽഡിൽ തന്നെയുള്ള വ്യക്തിയാണ് ശ്രീകാന്ത് മുരളിയെന്ന് പലർക്കും അറിയാത്ത കാര്യമാണ്. ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന സംവിധായകന്റെ സഹസംവിധായകന്റെ റോളിൽ വർഷങ്ങൾ പ്രവർത്തിച്ച ശ്രീകാന്ത് മുരളി തന്റെ ഗുരുവായി പ്രിയദർശനെ തന്നെ തെരഞ്ഞെടുത്തതിന്റെ കാര്യം വിശദീകരിക്കുകയാണ്. ‘താളവട്ടം’ എന്ന സിനിമ കണ്ട ശേഷമാണ് തനിക്ക് പ്രിയദർശന്റെ സഹസംവിധായകനായി പ്രവർത്തിക്കണമെന്ന മോഹം തോന്നി തുടങ്ങിയതെന്നും, പതിനാറ് തിയേറ്ററുകളിൽ മാത്രം പ്രദർശനത്തിനെത്തിയ ‘താളവട്ടം’ നായകന്റെ തോൽവിയുടെ കഥയായിരുന്നുവെന്നും എന്നിട്ടും അത് സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയെന്നും ഒരു എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റ ഓർമ്മകൾ പങ്കുവച്ചു കൊണ്ട് ശ്രീകാന്ത് മുരളി വ്യക്തമാക്കുന്നു.
‘താളവട്ടം’ എന്ന സിനിമയാണ് എന്നെ പ്രിയദർശന് സാറിന്റെ അസിസ്റ്റൻറ് ആകാൻ എന്നെ മോഹിപ്പിച്ചത്. കാരണം അന്നത്തെ കാലഘട്ടത്തിൽ അതിന്റെ ടെക്നിക് വശങ്ങൾ അത്രയ്ക്ക് അദ്ഭുതമായിരുന്നു. വെറും പതിനാറ് തിയേറ്ററുകളിൽ മാത്രം പ്രദർശനത്തിനെത്തിയ ചിത്രം നായകന്റെ തോൽവിയുടെ കഥയായിരുന്നു, എന്നിട്ടും ‘താളവട്ടം’ എന്ന ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. സൽമാൻ ഖാൻ അഭിനയിച്ച ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ എനിക്ക് സഹ സംവിധായകനായി വർക്ക് ചെയ്യാൻ സാധിച്ചിരുന്നു’
Post Your Comments