അറുപതുകളിൽ ചെമ്മീൻ എന്ന ചിത്രം സൃഷ്ടിച്ച തരംഗം ഇന്നും കെട്ടടങ്ങിയിട്ടില്ല. കറുത്തമ്മയും, പരീക്കുട്ടിയും പ്രണയത്തിന്റെ ആഘോഷമായി പുതു തലമുറ പോലും ഏറ്റെടുക്കുമ്പോൾ ആ കഥാപാത്രത്തിന്റെയും സിനിമയുടെയും പ്രസക്തി എത്രത്തോളം വലുതാണെന്ന് വ്യക്തം. തകഴിയുടെ ക്ലാസിക് നോവലായ ‘ചെമ്മീൻ’ സിനിമയായപ്പോൾ അതിലും വലിയ സ്വീകാര്യതയാണ് രാമു കാര്യാട്ട് തന്റെ സംവിധാന മികവ് കൊണ്ട് നേടിയെടുത്തത്. പരീക്കുട്ടിയായി മധുവും, കറുത്തമ്മയായി ഷീലയും, ചെമ്പൻ കുഞ്ഞായി കൊട്ടാരക്കര ശ്രീധരൻ നായരും, പഴനിയായി സത്യനുമൊക്കെ തകർത്തഭിനയിച്ച ചിത്രം അക്കാലത്ത് എല്ലാവരെയും അദ്ഭുതപ്പെടുത്തിയ വിജയചിത്രമായിരുന്നു. തന്റെ എക്കാലത്തെയും മികച്ച കഥാപാത്രത്തെക്കുറിച്ചും ‘ചെമ്മീൻ’ എന്ന സിനിമയിൽ തനിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ചും മധു തുറന്നു സംസാരിക്കുകയാണ്.
‘പരീക്കുട്ടി സത്യസന്ധമായ പ്രണയത്തിന്റെ പൂർണ്ണ രൂപമായിരുന്നു. അയാൾ സ്നേഹമായിരുന്നു. പരീക്കുട്ടി പറയുന്ന ഡയലോഗിൽ തന്നെ അതിന്റെ തീവ്രതയുണ്ടായിരുന്നു. ‘ചെമ്മീൻ’ എന്ന സിനിമയിൽ എനിക്ക് ലഭിച്ച പ്രതിഫലം മുൻപ് അഭിനയിച്ച സിനിമയിൽ നിന്ന് കിട്ടിയതിന്റെ മൂന്നിരട്ടിയാണ്. ആയിരത്തി അഞ്ഞൂറ് രൂപയായിരുന്നു ചെമ്മീനിലെ പ്രതിഫലം. അന്നത്തെ കാലത്ത് അത് വലിയൊരു തുകയാണ്’. മധു പറയുന്നു
Post Your Comments