
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ആദ്യമായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. നവാഗതയായ രഥീന ഷെർഷാദാണ് ചിത്രം സംവിധാനം നിർവഹിക്കുക.
വമ്പൻ ഹിറ്റായിമാറിയ ഉണ്ടയുടെ തിരക്കഥയൊരുക്കിയ ഹർഷാദ്, വൈറസിന്റെ തിരക്കഥ ഒരുക്കിയ സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
ചിത്രത്തിന് ക്യാമറാമാൻ ഗിരീഷ് ഗംഗാധരൻ, സംഗീത സംവിധായകൻ ജേക്സ് ബിജോയ്, എഡിറ്റർ ദീപു ജോസഫ്, കലാസംവിധായകൻ മനു ജഗത്, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് എന്നിവർ ഈ ചിത്രത്തിനായി ഒന്നിക്കുന്നു. ജോർജ് സെബാസ്റ്റ്യൻ, ശ്യാം മോഹൻ, അർജുൻ രവീന്ദ്രൻ എന്നിവർ ചേർന്നാണ് നിർമാണം.
Post Your Comments