GeneralLatest NewsNEWS

കാണുമ്പോ വലിയ ജാഡയും പത്രാസും! തെറ്റിദ്ധാരണകള്‍ തിരുത്തി ലേഖാ ശ്രീകുമാര്‍

അമ്മ പഠിപ്പിച്ചു തന്ന ശീലങ്ങള്‍ എല്ലാം ഇപ്പോഴും തുടരുന്നു

മലയാളത്തിന്റെ പ്രിയഗായകനാണ് എം ജി ശ്രീകുമാര്‍. അവാര്‍ഡ് നിശകളിലും സ്റ്റേജ് ഷോകളിലും ഇന്റര്‍വ്യൂകളിലും ശ്രീകുമാറിനൊപ്പം പ്രിയതമ ലേഖാ ശ്രീകുമാറും ഉണ്ടാകും. അദ്ദേഹത്തിന്റെ ഭാര്യ ലേഖയെ ചുറ്റിപ്പറ്റി നിരവധി അഭിപ്രായങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. അതില്‍ പ്രധാനമാണ് ജാഡക്കാരിയും പത്രാസുകാരിയുമാണെന്നുള്ളത്. എന്നാല്‍ ചേച്ചി ഇത്ര പാവമായിരുന്നുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ഈ ലോക്ഡൗണ്‍ കാലത്ത് ലേഖ ഒരു യൂ ട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. അതില്‍ സജീവമായതിനു പിന്നാലെയായിരുന്നു ലേഖയെക്കുറിച്ചുള്ള അഭിപ്രായത്തില്‍ മാറ്റം വന്നു തുടങ്ങിയത്. ലേഖ ഓവറായി മേക്കപ്പ് ഇടുന്ന ആളാണെന്നുള്ള സംസാരവും പൊതുവേ ഉണ്ടായിരുന്നു. എന്നാല്‍ ഈ ഇടയ്ക്ക് ലേഖ പങ്കുവെച്ച വീഡിയോ കണ്ടതോടെ ആ സംശയവും മാറിക്കിട്ടി. താന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയി കൂടുതല്‍ സമയം സൗന്ദര്യവര്‍ധനവിനായി ചെലവഴിക്കാറില്ലെന്നും പരമ്പരാഗത രീതികളാണ് പിന്തുടരുന്നതെന്നും ലേഖ പറയുന്നു.

അമ്മ പഠിപ്പിച്ചു തന്ന ശീലങ്ങള്‍ എല്ലാം ഇപ്പോഴും തുടരുന്നു. എണ്ണയും താളിയും ചേര്‍ത്തുള്ള കുളിയാണ് ശീലം. പരമ്പരാഗത രീതികളില്‍ മാറ്റം വരുത്താതെ പോകുവാനാണ് തനിക്ക് ഇഷ്ടമെന്നും ലേഖ ബ്യൂട്ടി ടിപ്സ് അടങ്ങുന്ന വീഡിയോയിലൂടെ പറഞ്ഞിരുന്നു. കുക്കിംങ് വീഡിയോകളും യാത്രാ വിശേഷങ്ങളും എല്ലാം പങ്ക് വെയ്ക്കുന്ന യൂ ട്യൂബ് ചാനലിലൂടെ ശ്രദ്ധനേടുകയാണ് ലേഖശ്രീകുമാര്‍.

shortlink

Related Articles

Post Your Comments


Back to top button