സിനിമ കരിയറക്കാൻ തീരുമാനമെടുത്ത സന്ദർഭത്തെക്കുറിച്ച് നടി മംമ്ത മോഹൻദാസ് . കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്കും, സിനിമയിലേക്കും മടങ്ങിയെത്തിയ മംമ്ത തന്റെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ്
‘സിനിമ കരിയർ ആക്കി അതിൽ മനസ്സുറപ്പിക്കാൻ തീരുമാനിച്ചത് 2009-ൽ ആണ്. രണ്ടു വർഷത്തിന് ശേഷം ഞാൻ വീണ്ടും മലയാളത്തിലേക്ക് വരുന്ന സമയമാണത്. ‘പാസഞ്ചർ’ ആയിരുന്നു തുടക്കം. പക്ഷേ അതേ വർഷം എന്റെ ആരോഗ്യം മോശമായി തുടങ്ങി. ഇരുപത്തിമൂന്ന് വയസ്സാണപ്പോൾ. അത്രയും ചെറിയ പ്രായത്തിൽ ഒരാൾ നിങ്ങളെ അടിച്ചു വീഴ്ത്തുന്ന അവസ്ഥയെക്കുറിച്ചൊന്നു ചിന്തിച്ച് നോക്കൂ. കരിയറോ വ്യക്തി ജീവിതമോ ഒന്നും പൂർണമായി എക്സ്പ്ലോസർ ചെയ്യാനുള്ള പാകം പോലും ആയിട്ടില്ല. എനിക്ക് എന്നെത്തന്നെ മനസ്സിലാക്കാൻ കുറച്ചു വർഷങ്ങൾ കൂടി വേണ്ടി വന്നു. ആ പോരാട്ടത്തിന് ശേഷം ഞാനാകെ മാറി. ആ മാറ്റം സിനിമയിലും പ്രതിഫലിച്ചു. ഇനിയും എന്തോ തെളിയിക്കാൻ ബാക്കിയുണ്ടെന്ന തോന്നലാണ് എന്നെ ഒരോ വട്ടവും സിനിമയിലേക്ക് തിരികെയെത്തിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട ഒന്നിനെ ഒരാളിൽ നിന്ന് പറിച്ചു മാറ്റുമ്പോൾ അതിനെ കണ്ടെത്തി പിടിക്കാൻ അയാൾ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടേയിരിക്കും. അതാണ് എന്റെയുള്ളിലെ എനർജിയെ ഇങ്ങനെ പിടിച്ചു നിർത്തുന്നത് മംമ്ത മോഹൻദാസ് വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു
Post Your Comments