കല്യാണി പ്രിയദർശൻ അഭിനയ രംഗത്തെ പുതു നായിക എന്ന നിലയിൽ കൈയ്യടി നേടുമ്പോൾ താൻ ആദ്യമായി അഭിനയിച്ച മലയാള സിനിമയെക്കുറിച്ച് വീണ്ടും മനസ്സ് തുറക്കുകയാണ്. .സിനിമ കാണും മുൻപേ ഞാൻ നിന്നെയോർത്ത് അഭിമാനിക്കുന്നുവെന്ന അച്ഛന്റെ കമന്റ് വന്നത് തന്നെ ഞെട്ടിച്ചിരുന്നുവെന്നും, ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം കണ്ടിട്ട് മറ്റു പലരും അച്ഛന് അയച്ച മെസേജിന്റെ പ്രതിഫലനമായിരുന്നു തന്റെ ഇൻബോക്സിലേക്ക് വന്നതെന്നും കല്യാണി പറയുന്നു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ വലിയ ലെജൻസിനൊപ്പം അഭിനയിച്ചപ്പോൾ താൻ ഏറെ പിന്നിലായി പോകുമോയെന്ന് തനിക്ക് ഭയമുണ്ടായിരുന്നതായും ആ കാരണത്താൽ അച്ഛനെ വിളിച്ച് കരഞ്ഞ സംഭവത്തെക്കുറിച്ചും കല്യാണി വെളിപ്പെടുത്തുന്നു.
‘അന്ന് ആദ്യമായിട്ടാണ് അച്ഛൻ എനിക്ക് ഒരു മെസേജ് അയയ്ക്കുന്നത്. ‘അയാം പ്രൌഡ് ഒഫ് യു’ എന്ന അച്ഛന്റെ മെസേജ് കണ്ടു ശരിക്കും ഞെട്ടി. മറ്റുള്ള സുഹൃത്തുക്കൾ കണ്ടിട്ട് സിനിമയും ഞാനും നന്നായിരിക്കുന്നു എന്ന കമന്റാണ് എന്റെ ഇൻബോക്സിലേക്ക് അച്ഛന്റെ രൂപത്തിൽ പ്രതിഫലിച്ചത്. ചിത്രീകരണം തുടങ്ങി രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അച്ഛനെ വിളിച്ചു വല്ലാതെ കരഞ്ഞു. വലിയ ലെജൻസിനൊപ്പം അഭിനയിക്കുമ്പോൾ എന്റെ അഭിനയം ശരിയാകുന്നില്ല എന്ന തോന്നൽ പക്ഷേ അച്ഛൻ എനിക്ക് ആത്മവിശ്വാസം നൽകി. ആദ്യം ഞാനിത് പറയുമ്പോൾ എന്താകുമെന്ന് അച്ഛനും ഒരു ഭയമുണ്ടായിരുന്നു. ഞാൻ സിനിമയിൽ നായികയായി തുടക്കം കുറിക്കുന്നുവെങ്കിൽ സത്യനങ്കിളിന്റെ സിനിമയിൽ നായികയാകണമെന്നാണ് അച്ഛൻ ആഗ്രഹിച്ചത്, പക്ഷേ സത്യനങ്കിളിന്റെ മകനുമായി ആദ്യമായി സിനിമ ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യം. അച്ഛനും അതിൽ ഹാപ്പിയായിരുന്നു’.
Post Your Comments