![](/movie/wp-content/uploads/2020/11/big.jpg)
മോഹൻലാൽ അവതാരകനായി എത്തിയ ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇപ്പോഴിതാ ബിഗ് ബോസ് 2ലെ താരങ്ങള്‍ വെബ് സീരീസിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. പ്രിയദര്‍ശന്റെ ബോയിങ് ബോയിങ് സിനമയെ ഓര്‍മ്മിപ്പിക്കുന്ന ‘ബോയിങ് ബോയിങ്’ എന്ന വെബ് സീരീസിലൂടെയാണ് താരങ്ങള്‍ ഒന്നിക്കുന്നത്.
ഒരു മുത്തശ്ശികഥ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമായ രജനി ചാണ്ടിയുടെ കളമശ്ശേരിയിലെ വീട്ടില്‍ വെച്ചാണ് വെബ് സീരീസ് ചിത്രീകരണം നടക്കുന്നത്.ബിഗ് ബോസ് താരവും പ്രിയദര്‍ശന്റെ അസോസിയെറ്റുമായിരുന്ന സുരേഷ് കൃഷ്ണനാണ് വെബ് സീരീസ് ഒരുക്കുന്നത്. ജനുവരി മുതല്‍ എല്ലാ വെള്ളിയാഴ്ച്ചയും വൈകീട്ട് 6 മണിക്ക് വെബ് സീരീസ് പ്രേക്ഷകരിലേക്ക് എത്തും. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ്.
സാജു നവോദയ, ഫുക്രു, വീണ നായര്‍, ആര്യ, രജനി ചാണ്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments