GeneralLatest NewsNEWSTV Shows

അമ്മയ്ക്കൊരു ഹോസ്പിറ്റല്‍ എമര്‍ജന്‍സി വന്നതു കൊണ്ട് പെട്ടെന്ന് മോളേം കൂട്ടി കാക്കനാട് നിന്ന് പാലായ്ക്ക് പോകേണ്ടി വന്നു; അശ്വതി ശ്രീകാന്തിന്‍റെ കുറിപ്പ്

എവിടെയോ ഉടക്കി കാതു മുറിഞ്ഞ് ചോരേം ഒളിപ്പിച്ച്‌ വരുന്നു മകള്‍. പിന്നെ അപ്പുറത്തെ ഫ്ലാറ്റില്‍ പോയി മരുന്നെടുത്ത്

അവതാരകയായി തിളങ്ങിയ താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്‍റെ പുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

”അമ്മയ്ക്കൊരു ഹോസ്പിറ്റല്‍ എമര്‍ജന്‍സി വന്നതു കൊണ്ട് പെട്ടെന്ന് മോളേം കൂട്ടി കാക്കനാട് നിന്ന് പാലായ്ക്ക് പോകേണ്ടി വന്നു. രണ്ടുമൂന്ന് ദിവസം ഹോസ്പിറ്റലില്‍ കയറി ഇറങ്ങി അമ്മയെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ കൊണ്ടാക്കി ഇന്നലെ വൈകുന്നേരം തിരിച്ച്‌ ഫ്ലാറ്റില്‍ എത്തി.

നോക്കുമ്ബോഴുണ്ട് കൊച്ചിന്റെ സ്കൂളിലെ ഫാന്‍സി ഡ്രസ്സ് കോമ്ബറ്റിഷനു വീഡിയോ സബ്മിറ്റ് ചെയ്യാനുള്ള ലാസ്റ്റ് ഡേറ്റാണ്. പിന്നെ അവളെ ഒരുക്കലും വീഡിയോ എടുക്കലും ഒക്കെയായിട്ട് ഒരു യുദ്ധം കഴിഞ്ഞപ്പോഴേക്കും, മൈഗ്രൈന്‍ ഇതാ വരുന്നെന്ന് സിഗ്നല്‍ കിട്ടി.

ദുബൈക്കാരനെ വീഡിയോ കോളില്‍ ഒന്ന് കണ്ടെന്ന് വരുത്തി നാളെ ഷൂട്ട് ഉള്ളത് കൊണ്ട് നേരത്തെ കിടന്നേക്കാം എന്ന് വിചാരിക്കുമ്ബോള്‍, എവിടെയോ ഉടക്കി കാതു മുറിഞ്ഞ് ചോരേം ഒളിപ്പിച്ച്‌ വരുന്നു മകള്‍. പിന്നെ അപ്പുറത്തെ ഫ്ലാറ്റില്‍ പോയി മരുന്നെടുത്ത്, മരുന്ന് വച്ച്‌ അവളെ സമാധാനിപ്പിച്ച്‌ ഉറക്കിയപ്പോള്‍ പന്ത്രണ്ടു മണി.

ആറു മണിയ്ക് അടിച്ച അലാം തല്ലിപ്പൊട്ടിക്കാതെ ഒരുവിധം നിര്‍ത്തി എഴുനേറ്റ് റെഡി ആകാന്‍ തുടങ്ങുമ്ബോള്‍ വീട്ടില്‍ സഹായത്തിന് ഉള്ള ചേച്ചിയ്ക്ക് തലചുറ്റല്‍. പിന്നെ നേരെ ചേച്ചിയേം പാതി ഉറക്കത്തില്‍ നിന്ന് കൊച്ചിനേം എടുത്ത് താഴെ പാര്‍ക്കിങ്ങില്‍ എത്തുമ്ബോള്‍ വണ്ടിയുടെ കീ കാണുന്നില്ല , തിരിച്ച്‌ പോയി കീ തപ്പി എടുത്ത് അവരേം കൂട്ടി ലാബില്‍ പോയി ചേച്ചിടെ ബിപി നോക്കി, കഴിഞ്ഞ ദിവസം ഡോക്ടര്‍ ചെയ്യാന്‍ പറഞ്ഞ ടെസ്റ്റിന് ബ്‌ളഡ്ഡ് കൊടുത്ത് തിരിച്ച്‌ വീട്ടില്‍ ആക്കി. കൊച്ചിനെ നോക്കാന്‍ ഏല്‍പ്പിക്കുന്ന ചേച്ചിയെ ഒന്ന് നോക്കിക്കോളാന്‍ ഇന്ന് കൊച്ചിനെ പറഞ്ഞേല്‍പ്പിച്ചാണ് ഷൂട്ടിന് പോന്നത്. നെറ്റ് വര്‍ക്ക് എറര്‍ കൊണ്ട് ഓണ്‍ലൈന്‍ ക്ലാസ്സില്‍ കയറാന്‍ പറ്റുന്നില്ല എന്ന അടുത്ത വിളി വീട്ടില്‍ നിന്ന് വന്നിട്ടുണ്ട്.

അപ്പൊ ചുരുക്കി പറഞ്ഞാല്‍ വര്‍ഷങ്ങളായി ഇതൊക്കെയാണ് ജീവിതം. നീളെയും കുറയുകയും നമ്മളെയിട്ട് ഓടിച്ച്‌ സ്ക്രിപ്റ്റില്‍ ഇല്ലാത്തത് മുഴുവന്‍ ചെയ്യിച്ച്‌ വെറുതെ പെട്ടിയില്‍ വയ്ക്കാന്‍ പിടിക്കണ നല്ല കളറ് പടം. മേക്കപ്പ് ഇട്ട സ്ഥിതിയ്ക്ക് ഇനി അഭിനയിച്ചേക്കാം . പിന്നെ ഒറ്റയ്ക്കല്ല, ചുറ്റുമുള്ളവരൊക്കെ ഇതിലും വല്യ ഓട്ടത്തിലാണെന്ന് ഓര്‍ക്കുമ്ബോള്‍ ചെറിയൊരു ആശ്വാസം.

(ഇത്രേം പറയാന്‍ കാര്യം കഴിഞ്ഞ മൂന്നാലു ദിവസമായി പല വിളികള്‍ക്കും മെസ്സേജുകള്‍ക്കും റെസ്പോണ്ട് ചെയ്യാന്‍ പറ്റിയിട്ടില്ല. തിരിച്ച്‌ വിളിക്കാം എന്ന് പറഞ്ഞത് ആരോടൊക്കെയാണെന്ന് പോലും ഓര്‍മ്മയില്ല. മനഃപൂര്‍വ്വമല്ല. അവിടുത്തെ പോലെ തന്നെയാണ് ഇവിടെയും. അതുകൊണ്ടാണെന്നു”മായിരുന്നു അശ്വതി ശ്രീകാന്ത് കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button