GeneralLatest NewsNEWSTV Shows

ബാഡ്മിൻ കളിച്ചത് കൊണ്ടല്ല ശബരിയുടെ മരണം; ഇനിയെങ്കിലും നിങ്ങൾ അത് അറിയണം; സാജൻ സൂര്യ പറയുന്നു

ഞാന്‍ അവന്റെ ഭാര്യയുടെ കാര്‍ എന്റെ ഭാര്യയ്ക്ക് വേണ്ടി വിലയ്ക്ക് വാങ്ങിയിരുന്നു. അതിന്റെ ടാക്‌സുമായി ബന്ധപ്പെട്ട പേപ്പറും മറ്റ് ചില സാധനങ്ങളും കൂടി കിട്ടാനുണ്ടായിരുന്നു.

സീരിയൽ പ്രേക്ഷകരെയും സഹതാരങ്ങളെയും ഒരുപോലെ ഞെട്ടിച്ച വാർത്തയായിരുന്നു നടൻ ശബരിനാഥിന്റെ മരണം. ബാഡ്മിന്റന്‍ കളിച്ച് കൊണ്ടിരുന്ന ശബരി പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ശബരിയുടെ മരണ വാർത്തയ്ക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം വ്യാജപ്രചരണങ്ങള്‍ വന്നിരുന്നു. അതിലൊന്നും സത്യമില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് നടന്‍ സാജന്‍ സൂര്യ. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിൽ പ്രിയ സുഹൃത്തിനെക്കുറിച്ചും അവന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ചും സാജൻ പറയുന്നതിങ്ങനെ…

‘ഞാന്‍ വീട്ടിലില്ലാത്ത സാഹചര്യത്തില്‍ പെട്ടെന്നൊരു ആവശ്യം വന്നാല്‍ ഓടിയെത്തുന്ന ആള്‍ അവനായിരിക്കും. തിരിച്ചും അങ്ങനെ ആയിരുന്നു. ഒന്നര കിലോമീറ്റര്‍ അകലത്തിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. അവന്‍ നമ്മളെ വിട്ട് പോയ ദിവസം ഉച്ചയ്ക്ക് ഒരു 12 മണി സമയത്താണ് അവസാനമായി സംസാരിക്കുന്നത്. ഞാന്‍ അവന്റെ ഭാര്യയുടെ കാര്‍ എന്റെ ഭാര്യയ്ക്ക് വേണ്ടി വിലയ്ക്ക് വാങ്ങിയിരുന്നു. അതിന്റെ ടാക്‌സുമായി ബന്ധപ്പെട്ട പേപ്പറും മറ്റ് ചില സാധനങ്ങളും കൂടി കിട്ടാനുണ്ടായിരുന്നു.

readalso:വിളിച്ചുവരുത്തിയിട്ട് ചതിക്കുകയായിരുന്നു; സീരിയല്‍ അഭിനയം നിര്‍ത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി അഞ്ജു അരവിന്ദ്

അവന്റെ അരുവിക്കരയുള്ള വീട്ടിലായിരുന്നു അത്. അവന്‍ അവിടെ പോയി അതെല്ലാം എടുത്ത് വച്ചിരുന്നു. രാത്രി അതുമായി എന്റെ വീട്ടിലേക്ക് വരാമെന്നായിിരുന്നു പറഞ്ഞത്. രാത്രി കാണാം എന്ന് പറഞ്ഞ് ഫോണ്‍ വെച്ച ആള്‍ പിന്നെ ഒരിക്കലും തിരിച്ച് വരാനാകാത്ത ഇടത്തേക്ക് പോയി. ജീവിതം അവിശ്വസനീയവും പ്രവചനാധീതവുമാണെന്ന് അറിയാം. പക്ഷേ അത് ഞാന്‍ അനുഭവിച്ചത് അവന്റെ കാര്യത്തിലായിരുന്നു. ശബരിയുടെ മരണത്തിന് ശേഷം നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുകയുണ്ടായി. ചിലര്‍ ആരോഗ്യസംരക്ഷണത്തിലൊന്നും കാര്യമില്ലെന്നായി. മറ്റ് ചിലര്‍ ബാഡ്മിന്റന്‍ കളിച്ചത് കൊണ്ടാണ് മരിച്ചതെന്നായി. അതിന്റെ കൂടെ വേറെയും പല കഥകള്‍ പ്രചരിച്ചു.

read also:എന്റെ കുഞ്ഞിനെ ഇതുപോലെ എടുക്കാനോ കാണാനോ സാധിക്കും എന്ന് വിചാരിച്ചതല്ല, കഴിഞ്ഞ 10 ദിവസമായി രോഗം അറിയാതെ ചികിത്സ; തളര്‍ന്ന് പോയ ദിവസങ്ങളെ കുറിച്ച്‌ ജയന്‍

ശബരിയ്ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഓഗസ്റ്റില്‍ ചെക്കപ്പ് പറഞ്ഞിരുന്നു. എന്നാല്‍ പുറമേയ്ക്ക് വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നതിനാലും കോവിഡ് വ്യാപനം രൂക്ഷമായതനാലും സെപ്റ്റംബറിലോ ഒക്ടോബറിലോ ചെയ്യാമെന്ന് കരുതി. എന്നാല്‍ അകത്ത് വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് തിരിച്ചറിയുന്നതിന് മുന്‍പ് അവന്‍ പോയി. ഈ അവസ്ഥയില്‍ ഉള്ളയാള്‍ ബാഡ്മിന്റന്‍ കളിക്കാന്‍ പാടില്ലായിരുന്നു. അല്ലാതെ ബാഡ്മിന്റന്‍ കളിച്ചത് കൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയുന്നത് തെറ്റാണ്. പിന്നെ ആരോഗ്യം സംരക്ഷിക്കുന്നത് കൊണ്ട് കാര്യമൊന്നുമില്ല എന്ന് പറയുന്നതിന്റെ യുക്തിയും മനസിലാകുന്നില്ല.” സാജൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button