‘ട്രിവാൻഡ്രം ലോഡ്ജ്’ എന്ന സിനിമയാണ് സൈജു കുറുപ്പ് എന്ന നടന് മലയാള സിനിമയിലേക്കുള്ള പുതുവഴി തുറന്നത്.ആദ്യം ഹരിഹരന്‍റെ സിനിമയില്‍ നായകനായും, പിന്നെ വില്ലൻ വേഷങ്ങൾ ചെയ്തും, സിനിമയിൽ മങ്ങി നിൽക്കുന്ന സമയത്തായിരുന്നു സൈജു കുറുപ്പിന് വി കെ പ്രകാശിന്റെ വിളിയെത്തുന്നത്. ആട് എന്ന സിനിമയിൽ മിഥുൻ മാനുവൽ തോമസിനോട് അങ്ങോട്ട് ചാൻസ്’ ചോദിച്ച് വിളിച്ച തനിക്ക് മിഥുനിൽ നിന്ന് ഏറെ വിഷമിപ്പിക്കുന്നതും അത് പോലെ സന്തോഷം നൽകുന്നതുമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സൈജു കുറുപ്പ് പറയുന്നു .
‘ആട്’ എന്ന സിനിമയിൽ വർക്ക് ചെയ്യാൻ അതിയായ ആഗ്രഹമുള്ളതിനാൽ എനിക്കതിൽ ഒരു വേഷം തരുമോ? എന്ന് ചോദിക്കാൻ ഞാൻ മിഥുനെ വിളിച്ചിരുന്നു. അപ്പോൾ മിഥുൻ പറഞ്ഞ രണ്ട് മറുപടികളിൽ ഒന്ന് വിഷമിപ്പിക്കുന്നതും, മറ്റൊന്ന് സന്തോഷിപ്പിക്കുന്നതുമായിരുന്നു. “നിങ്ങൾ മലയാള സിനിമയിൽ നിന്ന് പുറത്തായ നടനാണ് എന്നാണ് ഞാൻ കരുതിയത്, പക്ഷേ നിങ്ങളുടെ തിരിച്ചു വരവ് ഗംഭീരമായിരുന്നു. ‘ആട്’ എന്ന സിനിമയിൽ എല്ലാം ഗ്രാമീണരായിട്ടുള്ള കഥാപാത്രങ്ങളാണ്, അതിൽ താങ്കളുടെ അപ്പീയറൻസിന് പറ്റിയ വേഷമില്ല” എന്ന് മിഥുൻ എന്നോട് പറഞ്ഞപ്പോൾ എന്റെ തിരിച്ചു വരവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യത്തിൽ എനിക്ക് സന്തോഷം തോന്നി, പക്ഷേ ‘ആട്’ എന്ന സിനിമയിൽ ചാൻസ് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി വിഷമമുണ്ടാക്കുന്നതായിരുന്നു’. സൈജു കുറുപ്പ് പറയുന്നു
Post Your Comments