
സഹപ്രവര്‍ത്തകയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിൽ അറസ്റ്റിൽ ആയ നടന് വിജയ് രാസ് കേസിന്റെ അന്വേഷണത്തിന് മുൻപ് തന്നെ കുറ്റക്കാരനെന്ന് വിധി എഴുതുകയാണെന്ന് പറയുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് തനിക്കെതിരെ ഇത്തരത്തിലുള്ള പരാതി നല്കാന് പരാതിക്കാരിയെ പ്രേരിപ്പിച്ചതെന്നും ബോംബെ ടൈംസിന് നല്കിയ അഭിമുഖത്തില്‍ വിജയ് പറഞ്ഞു.
തനിക്ക് 21 വയസ്സുള്ള മകളുണ്ട്. സ്ത്രീ സുരക്ഷയില്‍ എല്ലാവരേയും പോലെ ആശങ്കപ്പെടുന്നുവെന്നും വിജയ് പങ്കുവച്ചു.” ഈ കേസിന്റെ അന്വേഷണം പൂര്‍ത്തിയാകും മുമ്ബ്, സത്യാവസ്ഥ പുറത്തു വരും മുമ്ബ് എന്നെ കുറ്റക്കാരനാക്കുന്നു. ഇത് പറഞ്ഞ് വരാനിരിക്കുന്ന ചിത്രങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കുന്നു. കരാര്‍ ഒപ്പുവെച്ച സിനിമകളില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുന്നത് മാനസികമായി ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. 23 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. സിനിമ വളരെ അപകടകരമായ സ്ഥലം തന്നെ. തീരുമാനങ്ങള്‍ ഏകപക്ഷീയമാകരുത്’. വിജയ് രാസ് പങ്കുവച്ചു
Post Your Comments