മലയാളിക്ക് ഏറെ സുപരിചിതയായ ട്രാൻസ് വുമണാണ് സീമ വിനീത്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് പരിപാടിയിലൂടെ ശ്രദ്ധ നേടിയ സീമ സോഷ്യൽ മീഡിയയിൽ സജീവമാണ്. നിങ്ങളുടെ സൗണ്ട് മാറ്റിക്കൂടെ, വേറേ സാരി ഉടുത്തു കൂടെ, തടി കുറച്ചു കൂടെ എന്നിങ്ങനെ പല തരത്തിലുള്ള അഭിപ്രായങ്ങളും തന്നോട് പറയുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
സീമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
നിങ്ങളുടെ പ്രതീക്ഷകൾക്കു അനുസരിച്ചു ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല. ഞാൻ എന്റെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ആണിനും പെണ്ണിനും അപ്പുറം ഒരു മനുഷ്യൻ മാത്രം.
എന്റെ സൗണ്ട് ഇങ്ങനെ ആണ് എവിടെയും ഞാൻ പെർഫെക്ട് വുമൺ എന്ന് പറയുന്നില്ലല്ലോ. ഞാനൊരു ട്രാൻസ് വുമൺ ആണ്. എനിക്ക് എന്റെ സൗണ്ട് പല നേരം പല നേരം പല ഭാവത്തിലും ഒച്ചയിലും ആയിരിക്കും.സീമയുടെ ശരീരം അങ്ങിനെ ആക്കികൂടെ? ദീപിക പോലെ ഐശ്വര്യ പോലെ?സീമക്ക് സീമയായി ഇരുന്നാൽ മതി. എന്റെ ശരീരം അല്ലേ എനിക്ക് ബുദ്ധിമുട്ടുകൾ തോന്നാറില്ല. അത് തോന്നുമ്പോൾ അല്ലേ
സീമക്ക് ഈ വേഷം ആണ് നല്ലത് അത് ചേരില്ല ഇത് ചേരില്ല.ഞാൻ ധരിക്കുന്ന വസ്ത്രം എന്റെ മാത്രം കംഫർട്ട് ആണ്, അല്ലേ? എനിക്ക് മോശമായി തോന്നാത്തത് ഒക്കെ എനിക്ക് പ്രിയപ്പെട്ടത് ആണ്. സീമ ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments