ദേശവിരുദ്ധ പ്ലാറ്റ്‌ഫോമാണ് ട്വിറ്റര് എന്ന വിമർശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. കേന്ദ്ര സര്‍ക്കാരിന്‍റെ ട്വിറ്റര്‍ നിരോധന വാര്‍ത്തകളെ പിന്തുണച്ചുകൊണ്ടാണ് നിരോധന നിലപാട് വ്യക്തമാക്കി കങ്കണ രംഗത്തുവന്നത്.
”കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ നിരോധിക്കാന്‍ ഒരുങ്ങുന്നതായി ചില വാര്‍ത്തകള്‍ കേള്‍ക്കുന്നു. നന്നായി. നമുക്ക് ഒത്തുചേരാന്‍ ഹിന്ദുഫോബിക്, ദേശവിരുദ്ധ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്‍റെ ആവശ്യമില്ല’ കങ്കണ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൊഫൈല്‍ ചിത്രം ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. കോപ്പിറൈറ്റ് നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് അമിത് ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റര്‍ ഒഴിവാക്കിയത്. പിന്നീട് ട്വിറ്റര്‍ തന്നെ അത് പുനസ്ഥാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ട്വിറ്ററിനെതിരെ കങ്കണ രംഗത്തുവന്നത്.
Post Your Comments