മിനിസ്ക്രീനിനും ബിഗ് സ്ക്രീനിനും ഒരു പോലെ പരിചിതയായ താരമാണ് അഞ്ജു അരവിന്ദ്. സിനിമകളില്‍ ആദ്യമെല്ലാം സഹോദരി വേഷങ്ങളിൽ തിളങ്ങിയ അഞ്ജു സീരിയലുകളിലും സജീവമായിരുന്നു. എന്നാല്‍ സീരിയലില്‍ നിന്ന് നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താരം.
നല്ല വേഷങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് വിളിച്ചിട്ട് പലപ്പോഴും ചതിക്കപ്പെടുകയായിരുന്നുവെന്നു അഞ്ജു പറയുന്നു. ഫുള്‍ടൈം കഥാപാത്രമാണെന്ന് വിളിച്ചിട്ട് ഒരാഴ്ചകൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കിയിട്ട് തിരിച്ചയക്കും. കൂടാതെ നമ്മളോട് പറയാതെ തന്നെ നമ്മുടെ കഥാപാത്രത്തെ അവസാനിപ്പിച്ചു കളയും. ഇത്തരം അനുഭവങ്ങള്‍ മാനസികമായി ഒരുപാട് തളര്‍ത്തി. അതുകൊണ്ടാണ് സീരിയല്‍ അഭിനയം നിര്‍ത്തിയതെന്ന് അഞ്ജു പങ്കുവച്ചു.
Post Your Comments