GeneralLatest NewsMollywoodNEWS

വാപ്പച്ചിയുടെ കൂടെ അഭിനയിക്കാന്‍ പോവ്വാണ്, വിരട്ടരുതെന്ന് ഒന്ന് പറയണം!! അലന്‍സിയറിനു ദുൽഖർ നൽകിയ മറുപടി

പെട്ടെന്ന് എന്റെ അടുത്ത് വന്നപ്പോള്‍ കൈ നീട്ടികൊണ്ട് പറഞ്ഞു എന്റെ പേര് മമ്മൂട്ടി. ഞാന്‍ ചിരിച്ചുപോയി

വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അലന്‍സിയർ. കസബ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെകുറിച്ചു അലന്‍സിയര്‍ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.

കമ്മട്ടിപ്പാടത്തില്‍ അഭിനയിക്കുന്ന സമയത്ത് ദുല്‍ഖറിനോട് താൻ മമ്മൂട്ടിയ്‌ക്കൊപ്പം അബ് ഹ ഇൻ അഴിക്കാൻ പോകുന്ന വിവരം പറഞ്ഞിരുന്നുവെന്നു അലന്‍സിയർ പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ” ഞാന്‍ നാളെ വാപ്പച്ചിയുടെ കൂടെ അഭിനയിക്കാന്‍ പോവ്വാണ്. ഒന്ന് പറയണം വിരട്ടരുതെന്ന്. വിരട്ടികഴിഞ്ഞാല്‍ എനിക്ക് അഭിനയം ഒന്നും വരില്ല, കളഞ്ഞിട്ടുവരും. അപ്പോ ദുല്‍ഖറ് പറഞ്ഞു. ധൈര്യമായിട്ട് പോയിക്കോ ചേട്ടാ. വാപ്പച്ചിയും ഞാനും ഒരുമിച്ചിരുന്നാണ് വീട്ടില്‍ വെച്ച്‌ മഹേഷിന്റെ പ്രതികാരം കണ്ടതെന്ന്. അപ്പോഴേ വാപ്പച്ചി പറഞ്ഞിരുന്നു. ഇയാള് കൊളളാം ഇയാളെ നമ്മളുടെ കൂടെ കൂട്ടണം എന്നൊക്കെ. ധൈര്യമായിട്ട് പോയ്‌ക്കോളാന്‍ പറഞ്ഞു.

read also:എന്നെയാര്‍ക്കും ഇഷ്ടമല്ല, ഞാന്‍ തടിവെച്ചു, എനിക്ക് ഭം​ഗിയില്ല, എന്നെല്ലാം പറഞ്ഞ് കരഞ്ഞു, ഇതൊക്കെ കാണുമ്ബോള്‍ മമ്മി പറയും, എഴുന്നേറ്റ് പോടി, ഇവിടെ വേറാരും പ്രസവിക്കാത്തപോലെ; ഗര്‍ഭകാലത്തെ മൂഡ് സ്വിങ്സിനെക്കുറിച്ച്‌ പേളി മാണി

അങ്ങനെയാണ് ഞാന്‍ ഭയങ്കര കോണ്‍ഫിഡന്‍സോടെ കസബയുടെ സെറ്റില്‍ ഞാനെത്തുന്നത്. മമ്മൂക്കയുമായുളള സീനാണ് ആദ്യം എടുക്കുന്നത്. മമ്മൂക്ക കാരവാനില്‍ നിന്ന് ഇറങ്ങിവന്നു. അപ്പൊ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്ന് പറഞ്ഞു മമ്മൂക്ക കാരവാനിന്റെ അടുത്തുണ്ട്. അങ്ങോട്ട് പോയി പരിചയപ്പെടാം എന്ന് പറഞ്ഞു.

അപ്പോ ഞാന്‍ പറഞ്ഞു വേണ്ട സെറ്റില്‍ വരുമ്ബോ പരിചയപ്പെട്ടോളാം എന്ന് പറഞ്ഞു. പിന്നാലെ മമ്മൂക്ക ഇറങ്ങിവരുമ്ബോ ഒരുപാട് ആളുകള്‍ അദ്ദേഹത്തെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ആ കൂട്ടത്തില്‍ ഞാനുമുണ്ട്. മമ്മൂക്ക ഒരു കണ്ണാടി ഒകെ വെച്ചിട്ട് പോലീസ് വേഷത്തില്‍ ഇങ്ങനെ ഇറങ്ങിവരുന്നു. പെട്ടെന്ന് എന്റെ അടുത്ത് വന്നപ്പോള്‍ കൈ നീട്ടികൊണ്ട് പറഞ്ഞു എന്റെ പേര് മമ്മൂട്ടി. ഞാന്‍ ചിരിച്ചുപോയി. അപ്പോ തന്നെ ആ മനുഷ്യന്റെ ഉളളിലെ സരസത എനിക്ക് മനസിലായി.” അലന്‍സിയർ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button