
മികച്ച പ്രതികരണങ്ങളാണ് സൂര്യയുടെ ‘സൂരറൈ പോട്രു’ നേടുന്നത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്ന് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
കൂടാതെ ചിത്രത്തില്‍ ഉര്‍വശിയുടെ അഭിനയവും അപര്‍ണ ബാലമുരളിയുടെ നായികാ വേഷവും ഏറെ സ്വീകാര്യത നേടുകയാണ്. കരിയറിലെ വഴിത്തിരിവ് എന്നാണ് ചിത്രത്തെ കുറിച്ച് അപര്‍ണ പറയുന്നത്.
നടി അപര്‍ണയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. ”വീട്ടിലിരുന്നു ആണ് കണ്ടെതെങ്കിലും അപര്‍ണയെ കണ്ട നിമിഷം കൈയടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല… മനസ്സു നിറഞ്ഞ സന്തോഷം അതിലേറെ അഭിമാനം” എന്നാണ് സംവിധായകന്‍ കുറിച്ചിരിക്കുന്നത്. ബോംബി എന്ന കഥാപാത്രമായാണ് അപര്‍ണ ചിത്രത്തിൽ അഭിനയിച്ചത്.
Post Your Comments