
മലയാളത്തിന്റെ പ്രിയ താരമാണ് മേഘ്ന രാജ്. ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ മരണത്തിന്റെ വേദനയിലും ആദ്യത്തെ കണ്മണി എത്തിയതിന്റെ സന്തോഷത്തിലാണ് താര കുടുംബം. ഇപ്പോഴിതാ തനിക്ക് ചിരഞ്ജീവിയുടെ വിയോഗദുഖം താങ്ങാന്‍ തുണയായത് മാതാപിതാക്കളുടെയും അടുത്ത സുഹൃത്തുക്കളായ നസ്രിയയുടെയും അനന്യയുടെയും പിന്തുണയാണെന്ന് പറഞ്ഞിരിക്കുകയാണ് മേഘ്ന .
‘എന്റെ കുഞ്ഞിനായുള്ള ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അഭിനയം എന്റെ അഭിനിവേശമാണ്. അത് എന്റെ രക്തത്തിലുളളതാണ്. ഞാന്‍ ചെയ്യുന്നത് ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭര്‍ത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാന്‍ സിനിമകളില്‍ അഭിനയിക്കുന്നത് തുടരും. ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും”. മേഘ്ന പറഞ്ഞു.
Post Your Comments