ഫോണില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്നാരോപിച്ചു യുവതി നൽകിയ പരാതിയിൽ കോടതിയില്‍ നേരിട്ട് ഹാജരായി നടന് വിനായകൻ. താരത്തിന് ജാമ്യം. കല്‍പ്പറ്റ ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്.
പൊതുപ്രവര്‍ത്തകയായ കോട്ടയം പാമ്ബാടി സ്വദേശിനിയാണ് പരാതിക്കാരി. കല്‍പ്പറ്റയില്‍ വെച്ച് ഒരു പ്രോഗ്രാമിലേക്ക് ക്ഷണിക്കാന്‍ വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ നടന് അശ്ലീലം പറയുകയും അപമാനിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. കല്‍പ്പറ്റ പൊലീസാണ് കേസെടുത്തത്.
Post Your Comments