BollywoodGeneralLatest NewsNEWS

അതൊക്കെ എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തി; ബുർഖ ധരിക്കാനെടുത്ത തീരുമാനത്തെയും വിവാദങ്ങളെയും കുറിച്ചു ഖദീജ റഹ്മാൻ

മുഖം മറച്ചു എന്നതിന്റെ പേരിൽ എനിയ്ക്കെതിരെ ഇത്തരം വിമർശനങ്ങളും വിവാദങ്ങളും ട്രോളുകളും ഉയരുന്നതു കണ്ടപ്പോൾ

പൊതുവേദികളിൽ ഉൾപ്പെടെ എല്ലായിടത്തും മുഖം മറച്ചു പ്രത്യക്ഷപ്പെടുന്നതിന്റെ പേരിൽ സംഗീതജ്ഞൻ എ.ആർ.റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ നിരവധി വിമർശനങ്ങൾ കേട്ടിരുന്നു. ഇപ്പോഴിതാ ബുർഖ ധരിക്കുന്നതിനെ വിമർശിച്ചവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഈ താരപുത്രി.

‘മുഖം മറച്ചു എന്നതിന്റെ പേരിൽ എനിയ്ക്കെതിരെ ഇത്തരം വിമർശനങ്ങളും വിവാദങ്ങളും ട്രോളുകളും ഉയരുന്നതു കണ്ടപ്പോൾ തുടക്കത്തിൽ വളരെ സങ്കടവും പ്രയാസവും തോന്നിയിരുന്നു. അതൊക്കെ എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. പക്ഷേ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ഞാൻ അതിനോടു പൊരുത്തപ്പെടാൻ തുടങ്ങി. ഒരാളുടെ വസ്ത്രധാരണത്തെക്കുറിച്ച് മറ്റുള്ളവർ നടത്തുന്ന വിധിന്യായങ്ങളും വിലയിരുത്തലുകളും അവരുടെ തന്നെ സ്വഭാവത്തെയാണ് വെളിപ്പെടുത്തുന്നത്. ബുർഖ ധരിക്കാൻ ഞാൻ എടുത്ത തീരുമാനത്തെക്കുറിച്ചോർക്കുമ്പോൾ എനിക്കെന്നും അഭിമാനമാണ്.– ഖദീജ പറഞ്ഞു.

read also:അശ്ലീല പ്രവര്‍ത്തികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ച്‌ നടിമാരുടെ അശ്ലീല വിഡിയോകള്‍ ; ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നടപടി

റഹ്മാന്റെ സംഗീതത്തിൽ ഖദീജ ആലപിച്ച് പുറത്തിറക്കിയ ‘ഫരിശ്തോ’ എന്ന ഗാനത്തെക്കുറിച്ചു ദേശീയ മാധ്യമത്തോടു സംസാരിക്കവെയാണ് വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടതിനെക്കുറിച്ച് ഖദീജ മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button