നല്ല ഓഫർ വന്നാൽ ഒരിക്കലും താൻ വിട്ടു കളയില്ലെന്ന് തുറന്നു പറയുകയാണ് നടൻ കാളിദാസ് ജയറാം. എബ്രിഡ് ഷൈന്റെ ‘ആക്ഷൻ ഹീറോ ബിജു’ കണ്ടിട്ട് താൻ എബ്രിഡ് ഷൈനെ അഭിനന്ദിക്കാൻ ഫോൺ വിളിച്ചപ്പോഴാണ് ‘പൂമരം’ തനിക്ക് ഓഫർ ചെയ്തതെന്നും കഥ കേട്ട് നല്ലതായതുകൊണ്ടു അങ്ങനെയൊരു സിനിമ വിട്ടു കളയാൻ തനിക്ക് തോന്നിയില്ലെന്നും കാളിദാസ് ജയറാം പറയുന്നു. അപ്പ വിട്ടു കളഞ്ഞ കുറേ സിനിമകളെക്കുറിച്ച് തനിക്ക് അറിയാമെന്നും അത് മറ്റുള്ളവർ ചെയ്തു ഹിറ്റാക്കിയത് താൻ കണ്ടിട്ടുണ്ടെന്നും അത് കൊണ്ട് അത്തരമൊരു വീഴ്ച താൻ ആവർത്തിക്കില്ലെന്നും കാളിദാസ് ജയറാം പറയുന്നു.
‘നല്ല സിനിമകൾ വന്നാൽ ഉറപ്പായും സ്വീകരിക്കും. ഒരിക്കലും വിട്ടു കളയില്ല . കാരണം എന്റെ അപ്പ കുറേ നല്ല സിനിമകൾ വിട്ടു കളഞ്ഞു. അത് മറ്റു നടന്മാർ ചെയ്തു ഹിറ്റാക്കിയത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് നല്ല ഓഫർ ഒരിക്കലും തിരസ്കരിക്കില്ല. ‘ആക്ഷൻ ഹീറോ ബിജു’ കണ്ടിറങ്ങിയപ്പോൾ ഞാൻ ഷൈൻ ചേട്ടനെ വിളിച്ചു. ആ അവസരത്തിൽ എനിക്ക് ഇങ്ങോട്ട് ഓഫർ ചെയ്തതാണ് ‘പൂമരം’. പിന്നീട് കഥ കേട്ടപ്പോൾ ഈ സിനിമ ഒരിക്കലും വിട്ടു കളയുതെന്ന് തോന്നി’. കാളിദാസ് ജയറാം പറയുന്നു, അടുത്തിടെയുള്ള കാളിദാസ് ജയറാമിന്റെ സിനിമാ തെരഞ്ഞെടുപ്പുകള്‍ മോശമെന്നാണ് പൊതുവേയുള്ള വിമര്‍ശനം.
Post Your Comments