CinemaGeneralMollywoodNEWS

ഞാന്‍ തൊണ്ണൂറുകളിലെ നായകനായിരുന്നുവെങ്കിൽ എനിക്കൊപ്പം എപ്പോഴും ഈ നടി അഭിനയിക്കണം : ആസിഫ് അലി

യുവ താരനിരയിൽ ഏറെ ശ്രദ്ധേയനായ ആസിഫ് അലി എക്സ്പീരിയൻസ് നടനായി മലയാള സിനിമയിൽ വളർന്നു കഴിഞ്ഞു

ശ്യാമ പ്രസാദ് കണ്ടെത്തിയ നടനാണ് ആസിഫ് അലി. ആദ്യം ലഭിച്ച നല്ല സിനിമയ്ക്ക് പിന്നാലെ പിന്നീട് ഒരുപാട് മികച്ച സിനിമകൾ കിട്ടിയില്ലെങ്കിലും ആത്മവിശ്വാസം കൈവിടാതെ നിന്ന ആസിഫ് അലി പിന്നീടുള്ള തുടർ വരവിൽ ഗംഭീരമായ സിനിമകളും കഥാപാത്രങ്ങളുമാണ് ചെയ്തത്. മലയാള സിനിമയിലെ ഇപ്പോഴത്തെ യുവ താരനിരയിൽ ഏറെ ശ്രദ്ധേയനായ ആസിഫ് അലി എക്സ്പീരിയൻസ് നടനായി മലയാള സിനിമയിൽ വളർന്നു കഴിഞ്ഞു. താൻ 90-കളിലെ നായകനായിരുന്നുവെങ്കിൽ ഏത് നായികക്കൊപ്പം അഭിനയിക്കാനായിരുന്നു ആഗ്രഹം എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് താരം .നടി ശോഭനയുടെ നായകനാകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ആസിഫ് അലി പറയുന്നു.

അടുത്തിടെയായി നല്ല സിനിമകളുടെ തെരഞ്ഞെടുപ്പിലൂടെ കൈയ്യടി നേടുന്ന ആസിഫ് അലി ഹീറോ കഥാപാത്രങ്ങൾക്കൊപ്പം ചില സിനിമകളിലെ അതിഥി വേഷങ്ങളും സ്വീകരിക്കാറുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രമാണ് ആസിഫിന് ബ്രേക്ക് നൽകിയത്. ചിത്രത്തിലെ ഹരിഹരൻ ആലപിച്ച ‘ആരോ പാടുന്നു’ എന്ന ഗാനരംഗത്തിൽ അഭിനയിച്ചതോടെ ആസിഫ് അലി യുവ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറുകയായിരുന്നു. കഴിഞ്ഞ വർഷം ആസിഫ് അലി നായകനായ സിനിമകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസിഫ് അലി നായകനായ ‘കെട്ട്യോളാണ് എന്‍റെ മലാഖ’ കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button