![](/movie/wp-content/uploads/2020/11/devan-1.jpg)
പ്രശസ്ത മലയാളം നടൻ ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ താരസംഘടന അമ്മയുടെ നിലപാടുകൾക്കെതിരെയും രംഗത്തെത്തിയിരിക്കുകയാണ് താരം. നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുടെ നിലപാട് ശരിയല്ലെന്നും തിരുത്തലുകൾ വേണ്ടി വരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
താരസംഘടനയായ‘അമ്മ എന്ന സംഘടന ഇങ്ങനെ തന്നെ മുന്നോട് പോകും. അമ്മയിലായാലും കേരള രാഷ്ട്രീയത്തിലായാലും തിരുത്തലുകള്‍ അനിവാര്യമാണെന്നും ദേവന്‍ വ്യക്തമാക്കുന്നു.
വൻ വിവാദമായി തീർന്ന നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്കൊച്ചിയിൽ നടന്ന വാർഷികപൊതുയോഗത്തിൽ വെച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അസഹിഷ്ണുത കാണിച്ച് ദേവൻ പ്രതികരിച്ചത് അന്ന് വാർത്തയായി മാറിയിരുന്നു.
Post Your Comments