GeneralLatest NewsMollywoodNEWS

ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ ശാന്തിവിള ദിനേശിനെതിരെ കേസ്

സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം നത്തിയ യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ജാമ്യത്തിലാണ് ഭാഗ്യലക്ഷ്മി.

തനിക്കെതിരെ അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തുവെന്ന് കാണിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ ചലച്ചിത്ര സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ കേസ്.  മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസാണ് ശാന്തിവിള ദിനേശിനെതിരെ കേസെടുത്തത്. ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേസ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസിന് കൈമാറും.

സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം നത്തിയ യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ജാമ്യത്തിലാണ് ഭാഗ്യലക്ഷ്മി.

shortlink

Related Articles

Post Your Comments


Back to top button