
കഴിഞ്ഞ ദിവസം തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്നു പറഞ്ഞിരുന്നു. എന്നാൽ ഇത് ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ് മൂലം തെറ്റായ ഫലമാണെന്ന് താരം.
പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് നടന് വൈറസ് ബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് തവണ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴും നെഗറ്ററിവാണെന്ന് നടന് ട്വിറ്ററില്‍ അറിയിച്ചു.
Post Your Comments