താര ജാഡകളില്ലാതെ സിനിമയിൽ തിളങ്ങി നിൽക്കുന്നവർ ഏറെയാണ്. അഭിനയത്തോടൊപ്പം ലാളിത്യമുള്ള പെരുമാറ്റം കൊണ്ടും ശ്രദ്ധ നേടുന്ന നിരവധി താരങ്ങൾ മലയാള സിനിമയിലുണ്ട് അവരിൽ ഒരാളാണ് സിനിമയുടെ സമസ്ത മേഖലകളിലും കഴിവ് തെളിയിച്ച വിനീത് ശ്രീനിവാസൻ. ഗായകനായി വന്നു, ഒടുവിൽ നടനായി, ശേഷം സംവിധായകനായും നിർമ്മാതാവായും അങ്ങനെ എല്ലാ റോളുകളിലും നിറഞ്ഞു നിന്ന് സിനിമയിൽ തന്റേതായ കയ്യൊപ്പ് പതപ്പിച്ച ഒരേയോരു താരപുത്രൻ കൂടിയാണ് വിനീത്. സംവിധായകനിൽ നിന്ന് നിർമ്മാതാവിന്റെ റോളിലെത്തിയപ്പോൾ അഴകിയ രാവണനിലെ ശങ്കർ ദാസ് എന്ന നിർമ്മാതാവിനെ പോലെ തനിക്ക് അഹങ്കാരം വെച്ചിട്ടുണ്ടോ? എന്ന രസകരമായ ചോദ്യത്തിന് മറുപടി നൽകുകയാണ് താരം.
വിനീത് ശ്രീനിവാസന്‍റെ വാക്കുകള്‍
‘ഞാൻ ഒരിക്കലും ‘അഴകിയ രാവണനിലെ’ ശങ്കർദാസിനെ പോലെ പൊങ്ങച്ചമുള്ള നിർമ്മാതാവല്ല. അഭിനയിക്കുമ്പോൾ പോലും ആരെങ്കിലും കുട പിടിച്ച് തന്നാൽ ആ കുട ഞാൻ തന്നെ വാങ്ങിച്ച് പിടിക്കും. സെറ്റിലെത്തിയാൽ എല്ലാം നമ്മുടെ സുഹൃത്തുക്കളല്ലെ അവരുമായി എൻജോയ് ചെയ്യുക എന്നതാണ് രീതി. ‘ആനന്ദം’ സിനിമ ചെയ്തപ്പോൾ വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ ഞാൻ അതിന്റെ സെറ്റിലുണ്ടായിരുന്നുള്ളൂ. അത് പോലെ ഞാൻ നിർമ്മിക്കുന്ന സിനിയിൽ അഭിനയിക്കാനും ഞാൻ തയ്യാറല്ല’. വിനീത് പറയുന്നു
Post Your Comments