CinemaKeralaLatest NewsMollywoodNEWS

പ്രശസ്ത ആക്ടിവിസ്റ്റും യൂട്യൂബറുമായ രഹ്ന ഫാത്തിമയുടെ ഭർത്താവ് ശ്രീധറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചേദ്യങ്ങളിൽ കുഴങ്ങി രഹന ഫാത്തിമ

ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് മടുത്തു

കേരളത്തിലെ പ്രശസ്ത ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് രാവിലെ മുതല്‍ ഫോണ്‍ പ്രവാഹമായിരുന്നു. ഭർത്താവ് ശ്രീധറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി എന്നതായിരുന്നു വിഷയം.

ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് മടുത്തു. ആദ്യം സംഭവം എന്താണെന്ന് രഹ്നക്കും പിടികിട്ടിയില്ല. പിന്നീടാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് ആത്മഹത്യ ചെയ്ത രഹ്ന എന്ന യുവതിയുടെ ഭര്‍ത്താവ് ഇന്ന് മരിച്ച കാര്യം രഹ്നഫാത്തിമ അറിയുന്നത്. ഫേസ്ബുക്ക് പോസ്റ്റില്‍ ഭര്‍ത്താവിന്റെ ചിത്രത്തോടൊപ്പം രഹ്ന തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

കൂടാതെ ഭാര്യയുടേയും മക്കളുടേയും മരണകാരണം ഭര്‍ത്താവിന്റെ മറ്റൊരു റിലേഷനാണെന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സാധാരണമാണെന്നും ചിലരുടെ ഹിതങ്ങള്‍ മറ്റു ചിലര്‍ക്ക് അവിഹിതം ആയി തോന്നാമെന്നും രഹ്ന ഫാത്തിമ പറയുന്നു. മാനുഷികമായി വിഷയങ്ങളെ സമീപിച്ചു പരിഹാരങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നും രഹ്നഫാത്തിമ പറയുന്നു. ഇയാള്‍ അങ്ങനൊന്നും ചാകൂല, മിക്കവാറും ഞാന്‍ തന്നെ കൊല്ലേണ്ടിവരുമെന്ന് തമാശ പറഞ്ഞാണ് രഹ്ന തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് വായിക്കാം…..

 

രഹനയുടെ ഭർത്താവ് ശ്രീധർ തൂങ്ങി മരിച്ച നിലയിൽ!!!
ഇങ്ങനൊരു തലകെട്ടിൽ വാർത്ത പ്രചരിക്കുന്ന കണ്ട് ആളുകൾ രാവിലെ മുതൽ എന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞു വിളിയോട് വിളിയാണ്…
എന്താ സംഭവം എന്നെനിക്ക് പിടികിട്ടിയില്ലായിരുന്നു. പിന്നീട് ആണ് മനസിലായത് കഴിഞ്ഞ ദിവസം മലപ്പുറത്ത് ആത്മഹത്യ ചെയ്ത രഹന എന്ന യുവതിയുടെ ഭർത്താവ് ഇന്ന് മരിച്ചിരിക്കുന്നു. 3മക്കൾ ഉണ്ട് ഭാര്യയുടെ മരണകാരണം ഭർത്താവിന്റെ മറ്റൊരു റിലേഷൻ ആണെന്ന് ആരോപണം ബന്ധുക്കൾ ഉന്നയിച്ചിരുന്നു.

ഇത്തരം വിഷയങ്ങൾ നമ്മുടെ സമൂഹത്തിൽ സാധാരണമാണെന്നും ചിലരുടെ ഹിതങ്ങൾ മറ്റു ചിലർക്ക് അവിഹിതം ആയി തോന്നാം എന്നാൽ സദാചാരപരമായി അല്ലേ മാനുഷികമായി വിഷയങ്ങളെ സമീപിച്ചു പരിഹാരങ്ങൾ ഉണ്ടാക്കുകയാണ് വേണ്ടത്.

അതിന് മനഃശാസ്ത്രം പഠിച്ചവരുടെ സഹായം സ്വീകരിക്കാം അല്ലാതെ അതിൽ അറിവില്ലാത്തവർ കയറി പ്രശ്നം വഷളാക്കി മനുഷ്യ ജീവനുകൾ പന്താടരുത്. ലൈംഗിക വിദ്യാഭ്യാസവും, ഇമോഷണൽ ആകാതെ വിഷയങ്ങളെ വിവേകത്തോടെ സമചിത്തതയോടെ സമീപിക്കാൻ ഉള്ള പരിശീലനവും മിനിമം കുടുംബജീവിതം തുടങ്ങുബോൾ എങ്കിലും ആളുകൾക്ക് കൊടുക്കേണ്ടതാണ്.

നബി : ഇയാൾ അങ്ങനൊന്നും ചകൂല, മിക്കവാറും ഞാൻ തന്നെ കൊല്ലേണ്ടിവരും
ഫോട്ടോകണ്ടു തെറ്റിദ്ധരിക്കേണ്ട കണ്ണ് കുത്തിപ്പൊട്ടിക്കുന്നത് അല്ല കണ്ണിൽ മരുന്നൊഴിക്കാൻ പിടിച്ചു കിടത്തിയതാണ്

 

shortlink

Related Articles

Post Your Comments


Back to top button