ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ സിനിമയിൽ തല കാണിച്ച് തുടങ്ങിയ ജോജു ജോർജ്ജ് എന്ന നടന്റെ കരിയർ ഗ്രാഫ് മുകളിലേക്ക് ഉയർന്നു നിൽക്കുമ്പോൾ ആത്മവിശ്വാസത്തിന് ജോജുവിനോളം മറ്റൊരു പര്യായമില്ലെന്ന് തോന്നിപ്പോകും. ചെറിയ ചെറിയ വേഷങ്ങളിൽ നിന്ന് തന്നെ അപ് ലിഫ്റ്റ് ചെയ്തെടുത്തവരെക്കുറിച്ച് പങ്കു വയ്ക്കുകയാണ് ജോജു ജോർജ്ജ്. തനിക്ക് മമ്മുക്കയുടെ അഭിപ്രായം വഴി നിരവധി സിനിമകൾ ലഭിച്ചിട്ടുണ്ടെന്നും ആദ്യമായി മമ്മുക്കയുടെ ‘പട്ടാളം’ എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ചെയ്തതെന്നും ജോജു പറയുന്നു .
‘ഒരു ഗുഡ് മോണിംഗ്, ഗുഡ് നൈറ്റ് ബന്ധം മാത്രമാണ് എനിക്കും മമ്മുക്കയ്ക്കുമിടയില്‍ ഉണ്ടായിരുന്നത്. മമ്മുക്ക രാവിലെ സെറ്റിലെത്തുമ്പോൾ ഞാൻ ഒരു ‘ഗുഡ് മോണിംഗ്’ പറയും മമ്മുക്കയും തിരിച്ച് പറയും, അത് പോലെ രാത്രിയിൽ ഷൂട്ട് കഴിഞ്ഞു പോകാൻ നേരം ഒരു ഗുഡ് നൈറ്റ് പറയും, മമ്മുക്ക അപ്പോഴും തിരിച്ച് പറയും. ആ ഒരു ബന്ധം മാത്രമാണ് ഞങ്ങൾക്കിടയിൽ നിലനിന്നിരുന്നത്. എന്നിട്ടും മമ്മുക്ക എനിക്ക് സിനിമകൾ നൽകി. ആദ്യമായി മമ്മുക്കയുടെ പട്ടാളം എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ചെയ്യുന്നത്. പിന്നെ ലാൽജോസ് സാറിനോടും വലിയ കടപ്പാടുണ്ട്. ‘പുള്ളിപുലിയും ആട്ടിൻകുട്ടിയും’ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം എനിക്ക് അദ്ദേഹം നൽകി. അത് എനിക്ക് ബ്രേക്ക് നൽകിയ ചിത്രമായിരുന്നു. പിന്നെ അനൂപ് മേനോനും, അദ്ദേഹം തിരക്കഥ രചിക്കുന്ന സിനിമകളിൽ എനിക്ക് നല്ല വേഷങ്ങൾ നൽകിയിട്ടുണ്ട്. ഒടുവിൽ ഇപ്പോഴിതാ ജോഷി സാറിന്റെ സിനിമയിൽ ഹീറോയായി അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു’. ജോജു പറയുന്നു
Post Your Comments