വിവാദ യൂ ട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു, നിരന്തരമായി സ്‌ത്രീകളെ അപമാനിച്ചു കൊണ്ടുള്ള വിവരണം നിറഞ്ഞ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മി ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു, അന്വേഷണവുമായി സഹകരിക്കണം. അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണം തുടങ്ങിയവയാണ് വ്യവസ്ഥകളിലുള്ളതെന്ന് വിവരം .
തുടർച്ചയായി സ്ത്രീകളെ മോശമായി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ച് വിജയ്.പി.നായരെ താമസസ്ഥലത്ത് കടന്നു കയറി മര്‍ദിച്ചെന്നാണ് ഭാഗ്യലക്ഷ്മിക്കും ദിയസനക്കും, ശ്രീലക്ഷ്മി അറയ്ക്കലിനുമെതിരായ കേസ്, തങ്ങള്‍ക്കെതിരായ മോഷണക്കുറ്റം നിലനില്‍ക്കില്ലന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്തല്ല പോയതെന്നുമായിരുന്നുപ്രതികളുടെ വാദം, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു, പ്രതികള്‍ നിയമം കയ്യിലെടുത്തെന്നും ജാമ്യം അനുവദിച്ചാല്‍ തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.
പക്ഷെ, നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതികളുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു, നിയമം കൈയ്യിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാകണം എന്ന് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ കോടതി പരാമര്‍ശിച്ചിരുന്നു, നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്തതിനാലാണോ നിയമം കയ്യിലെടുത്തത് എന്നും കോടതി ചോദ്യമുയർത്തിയിരുന്നു, കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച് കേസുകൂടിയാണിത്.
Post Your Comments