
മലയാളികൾക്കും ഏറെ പ്രിയങ്കരനായ തെന്നിന്ത്യൻ സൂപ്പർ താരമാണ് വിക്രം. താരം മുത്തച്ഛൻ ആയ സന്തോഷത്തിലാണ്. വിക്രത്തിന്റെ മകൾ അക്ഷിതയ്ക്ക് പെൺകുഞ്ഞ് ജനിച്ചു. ചെന്നൈയിലെ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.
തമിഴ്മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും വിക്രവും കുടുംബവും അക്ഷിതയ്ക്കൊപ്പം ആശുപത്രിയിലുണ്ടെന്നും താരത്തോട് അടുത്തവൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചു.
മനു രഞ്ജിത്ത് ആണ് അക്ഷിതയുടെ ഭര്‍ത്താവ്. 2017ല്‍ ആയിരുന്നു ഇവരുടെ വിവാഹം. കരുണാനിധിയുടെ മൂത്ത മകന് എം.കെ. മുത്തുവിന്റെ മകളുടെ മകനാണ് മനു രഞ്ജിത്ത്. മലയാളി കൂടിയായ ഷൈലജ ബാലകൃഷ്ണനാണ് വിക്രമിന്റെ ഭാര്യ. നടൻ ധ്രുവ് വിക്രത്തിന്റെ മറ്റൊരു മകനാണ്.
Post Your Comments