
സമൂഹമാധ്യമങ്ങളില്‍ സജീവമായ നടിയും അവതാരകയുമാണ് സാധിക വേണുഗോപാല്‍. മോശമായ രീതിയില്‍ തുടര്‍ച്ചയായി മെസേജ് അയച്ച വ്യക്തിയ്ക്ക് കിടിലം മറുപടി നൽകിയിരിക്കുകയാണ് താരം.
അവന്റെ ഭാര്യയില്‍ അയാള്‍ സംതൃപ്തനല്ലായെന്നും ആര്‍ക്കും അവനൊപ്പം കൂടാമെന്നുമാണ് സാധിക സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. പണം അവനൊരു പ്രശ്നമേയല്ല എന്ന് കുറിച്ച സാധിക അയാളുടെ അക്കൗണ്ടിന്റെ ലിങ്കും പങ്ക് വെച്ചിട്ടുണ്ട്.
സാധികയുടെ പോസ്റ്റിന് പിന്നാലെ മറുപടിയുമായി ഈ വ്യക്തിയും എത്തി. ”ഇത് സാധിക ഇന്ന് പോസ്റ്റ് ചെയ്തതാണ്.ഇതില്‍ കാണിച്ചിരിക്കുന്ന FB ലിങ്ക് എന്റേതാണ്.പക്ഷെ മെസ്സേജ് ഞാന്‍ അയച്ചതല്ല.212.102.63.12 London,185.217.68.138 Romania ഈ കാണുന്ന ip അഡ്രസ്സില്‍ നിന്നും എന്റെ ഫേസ്ബുക്കില്‍ ആരോ കയറുന്നുണ്ട്.ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല.അവര്‍ക്കു നിയമപരമായി പോകാം ” അയാൾ കുറിച്ചു
Post Your Comments