CinemaGeneralLatest NewsNEWS

പാലാരിവട്ടം പാലത്തിന്‍റെ അകാലമരണം വേദനിപ്പിക്കുന്നത്: പുനര്‍ചിന്ത നല്‍കി രഘുനാഥ് പലേരി

ഏറ്റവും വേദനിപ്പിക്കുന്നത് പൊടിഞ്ഞു പൊടിഞ്ഞുകൊണ്ടുള്ള അതിൻറെ അകാല മരണവും

മലയാളത്തിൽ വൈവിധ്യമാർന്ന സിനിമകളുടെ തിരക്കഥയെഴുതി പ്രേക്ഷക മനസ്സിൽ ഇടം കണ്ടെത്തിയ രഘുനാഥ് പലേരി തന്റെ ഫേസ് ബുക്ക് പേജിലും സജീവമായി തന്നെ തന്റെ എഴുത്തുകൾ തന്റെ പ്രിയപ്പെട്ട വായനക്കാർക്കായി കൈമാറാറുണ്ട് . ഇപ്പോഴിതാ പാലാരിവട്ടം പാലത്തിന്റെ പതനം താൻ പങ്കുവച്ച ഒരു കുറിപ്പിൽ പരാമർശിക്കുകയാണ് മലയാളത്തിന്റെ ഹിറ്റ് തിരക്കഥാകൃത്ത് . പിൻഗാമി പൊന്മുട്ടയിടുന്ന താറാവ് ,ദേവദൂതൻ ,മഴവിൽക്കാവടി തുടങ്ങി തുടങ്ങി വൈവിധ്യമായ സിനി മകൾ എഴുതി കൊണ്ടായിരുന്നു രഘുനാഥ് പലേരി മലയാളത്തിന്റെ ഹിറ്റ് തിരക്കഥാകൃത്തായത്. ‘ഒന്നു മുതൽ പുജ്യം വരെ’ എന്ന ചിത്രം സംവിധാനം ചെയ്ത രഘുനാഥ് പലേരി ദിലീപ് നായകനായ ‘വിസ്മയ’വും സംവിധാനം ചെയ്തിരുന്നു

‘പതിനാല് വർഷമായുള്ള എറണാകുള വാസത്തിന് ഇന്നലെയോടു കൂടി തിരശ്ശീല താഴ്ത്താതെ വിരാമം കുറിച്ചു. ഇനിയും ചിലപ്പോൾ ആരംഭിച്ചേക്കാം. അറിയില്ല. നാളത്തെ സൂര്യൻ ഏത് വഴിക്കാണ് ഉരുളുന്നതെന്ന് സൂര്യനു തന്നെ വല്ല്യ പിടിയില്ല. ഈ സൂര്യാസ്തമയ കാലങ്ങൾക്കിടയിൽ ഏറ്റവും ആനന്ദം തന്ന നഗര വളർച്ചകളിൽ ഒന്ന് പാലാരിവട്ടം പാലത്തിൻറെ പിറവിയായിരുന്നു. ഏറ്റവും വേദനിപ്പിക്കുന്നത് പൊടിഞ്ഞു പൊടിഞ്ഞുകൊണ്ടുള്ള അതിൻറെ അകാല മരണവും.
ഇതെന്തൊരു അത്ഭുത നഗരമാണ്.
എന്തൊരു സഹനമാണ് ഈ നഗരത്തിന്.
ഈ നഗരത്തിന് ഇനിയും ഞാൻ എന്നുള്ളിൽ അഭയം നൽകും’.

shortlink

Related Articles

Post Your Comments


Back to top button