വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്നു നടി മഡോണ സെബാസ്റ്റ്യൻ. വീട്ടുകാർ കല്യാണത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയെന്നും എന്നാൽ അതിന് മുൻപ് തനിക്ക് ചെയ്തു തീർക്കേണ്ടതായ കാര്യങ്ങൾ ഒരുപാടുണ്ടെന്നും ഇനിയിപ്പോൾ നാളെ കല്യാണം വേണമെന്ന് തോന്നിയാൽ തീരുമാനം മാറ്റുമെന്നും മഡോണ പറയുന്നു. കാശുണ്ടാക്കിയ ശേഷം നാല് ഏക്കർ സ്ഥലത്ത് കൃഷി ചെയ്യാനാണ് തന്റെ തീരുമാനമാണെന്നും മഡോണ പറയുന്നു. ഫാം തുടങ്ങാനുള്ള പദ്ധതിയും തന്‍റെ മനസിലുണ്ടെന്ന് മഡോണ പറയുന്നു.
മഡോണ സെബാസ്റ്റ്യന്‍റെ വാക്കുകള്‍
‘വീട്ടുകാർ കല്യാണത്തക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതിന് മുൻപ് എന്റേതായ ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അതല്ല ഇനി ചിലപ്പോൾ നാളെ കല്യാണം കഴിക്കണമെന്ന് തോന്നിയാൽ അങ്ങനെയും ചെയ്യും. പാർട്ണർക്കും എന്റെ അതേ സ്വഭാവമാണെങ്കിൽ നന്നായിരിക്കും. ഒരു കാര്യത്തിനും സമ്മതത്തിന്റെ ആവശ്യം വേണ്ടാത്ത ആളായിരിക്കാം .നിയന്ത്രണങ്ങളൊന്നും സെക്കാത്ത ഒരാൾ ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങൾ ചെയ്യണം. ഫാം തുടങ്ങണമെന്നുണ്ട്. കുറച്ച് കാശുണ്ടാക്കി മൂന്നാല് ഏക്കർ സ്ഥലം വാങ്ങി കൃഷി ചെയ്യണം. അവിടെ മരങ്ങളും, ചെടികളുമൊക്കെ നടന്നം ശുദ്ധവായു ശ്വസിച്ച് പ്രകൃതിയിലേക്കിറങ്ങണം’. .ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിൽ മഡോണ സെബാസ്റ്റ്യൻ പറയുന്നു
Post Your Comments