
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു പത്രോസ്. ഇപ്പോളിതാ മകന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം.
“ഇപ്പോള്‍ കുറെ നാളുകളായി അവന് പലപ്പോഴും എനിക്ക് ചേട്ടനാകാറുണ്ട്. റോഡ് ക്രോസ് ചെയ്യുമ്ബോള്‍ എന്റെ കൈ പിടിക്കും. പരിചയമില്ലാത്ത ആളുകളുടെ ഇടയില്‍ എന്നെ ചേര്‍ത്തു പിടിച്ചു മുന്നില്‍ നില്കും. എനിക്ക് മനസിലാകാത്ത അറിയില്ലാത്ത കാര്യങ്ങള്‍ മനോഹരമായി എനിക്ക് പറഞ്ഞു തരും” മഞ്ജു പറയുന്നു.
മഞ്ജുവിന്റ പോസ്റ്റിന്റെ പൂര്‍ണരൂപം
നമ്മുടെ കയ്യില്‍ തൂങ്ങി വലിയ ലോകത്തെ കണ്ട നമ്മുടെ മക്കള്‍ നമ്മെ കൈ പിടിച്ചു നടത്തി തുടങ്ങുന്നിടത് ലോകം നമ്മളെ അസൂയയോടെ നോക്കുന്നതായി തോന്നും.ഇപ്പോള്‍ കുറെ നാളുകളായി അവന് പലപ്പോഴും എനിക്ക് ചേട്ടനാകാറുണ്ട്.. റോഡ് ക്രോസ് ചെയ്യുമ്ബോള്‍ എന്റെ കൈ പിടിക്കും.. പരിചയമില്ലാത്ത ആളുകളുടെ ഇടയില്‍ എന്നെ ചേര്‍ത്തു പിടിച്ചു മുന്നില്‍ നില്കും..എനിക്ക് മനസിലാകാത്ത അറിയില്ലാത്ത കാര്യങ്ങള്‍ മനോഹരമായി എനിക്ക് പറഞ്ഞു തരും. ഞങ്ങളുടെ കുഞ്ഞിന് ഇന്ന് 14വയസ് തികയുകയാണ്.. അവന് ഡോക്ടര്‍ ആവണ്ട എഞ്ചിനീയര്‍ ആകണ്ട.. പക്ഷെ നല്ല മനുഷ്യനായി സ്നേഹിക്കാന്‍ അറിയുന്നവനായി വളര്‍ന്നു വരുവാന്‍ എല്ലാവരുടെയും പ്രാര്‍ഥന ഞങ്ങളുടെ കുഞ്ഞിന് വേണം.
Post Your Comments