CinemaGeneralMollywoodNEWS

മാർക്കറ്റ് മോഹൻലാൽ ചിത്രത്തിന് പക്ഷേ അന്ന് തരംഗം വിതച്ചത് മമ്മൂട്ടി ചിത്രം

രാഷ്ട്രീയ പശ്ചാത്തലത്തിൽ പറഞ്ഞ മോഹൻലാൽ തമ്പി കണ്ണന്താനം ചിത്രം തിയേറ്ററിൽ മികച്ച കളക്ഷനുമായി മുന്നേറ്റം നടത്തിയിരുന്നു

മോഹൻലാൽ സിനിമകളുടെ മാർക്കറ്റ് വാല്യു ഉയർന്ന് നിന്ന സമയത്തായിരുന്നു ‘ഭൂമിയിലെ രാജക്കന്മാർ’ എന്ന സിനിമയുടെ വരവ്. ആ സമയം മമ്മൂട്ടിയുടെ ക്ലാസിക് ഹിറ്റായ ‘ന്യൂഡൽഹി’യും അണിയറയിൽ ഒരുങ്ങുന്നുണ്ടായിരുന്നു. പക്ഷേ അതിനു മുൻപേയുള്ള മമ്മൂട്ടി ചിത്രങ്ങളുടെ തുടർച്ചയായ പരാജയങ്ങൾ ‘ന്യൂഡൽഹി’ എന്ന സിനിമയെ ബാധിച്ചിരുന്നു. വിതരണക്കാർക്കും, തിയേറ്ററുകാർക്കും ‘ഭൂമിയിലെ രാജക്കന്മാർ’ എന്ന സിനിമയോടായിരുന്നു താൽപര്യം. ‘രാജാവിൻ്റെ മകൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തമ്പി കണ്ണന്താനം – മോഹൻ ലാൽ – ഡെന്നിസ് ജോസഫ് ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ ‘ഭൂമിയിലെ രാജക്കന്മാർ’ ഏറെ ചർച്ച ചെയ്യപ്പെട്ടതോടെ ‘ന്യൂഡൽഹി’ എന്ന സിനിമ റിലീസിന് മുൻപേ പലപ്പോഴും അപ്രസക്തമാകുകയായിരുന്നു. പക്ഷേ ഇരു സിനിമകളും റിലീസിനെത്തിയപ്പോൾ വിധി മറിച്ചാവുകയായിരുന്നു. ‘ഭൂമിയിലെ രാജക്കന്മാർ’ എന്ന സിനിമയ്ക്ക് ന്യൂഡൽഹിക്കൊപ്പം പിടിച്ചു നിൽക്കാനായില്ലെങ്കിലും രാഷ്ട്രീയ പശ്ചാത്തലത്തിൽ പറഞ്ഞ മോഹൻലാൽ – തമ്പി കണ്ണന്താനം ചിത്രം തിയേറ്ററിൽ മികച്ച കളക്ഷനുമായി മുന്നേറ്റം നടത്തിയിരുന്നു. പക്ഷേ വലിയൊരു സൂപ്പർ ഹിറ്റായി മാറേണ്ടിയിരുന്ന ‘ഭൂമിയിലെ രാജക്കന്മാർ’, ‘ന്യൂഡൽഹി’ തരംഗത്തിൽ പിന്നിലേക്ക് വീഴുകയായിരുന്നു.

നിരവധി പ്രതിസന്ധികൾ നേരിട്ടായിരുന്നു ‘ഭൂമിയിലെ രാജക്കന്മാർ’ എന്ന സിനിമയുടെ വരവ്. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ എതിർക്കുന്ന തരത്തിലും രാജഭരണത്തെ പ്രോത്സാഹിപ്പിക്കുന്ന നിലയിലുമാണ് ചിത്രത്തെ അടയാളപ്പെടുത്തിയിരിക്കുന്നതെന്ന സെൻസർ ബോർഡിന്‍റെ കണ്ടെത്തലൊക്കെ അതിജീവിച്ചു കൊണ്ടായിരുന്നു ‘ഭൂമിയിലെ രാജക്കന്മാർ’ എന്ന ഹിറ്റ് സിനിമ പ്രദർശനത്തിനെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button