CinemaLatest NewsNEWS

നാടൻ ലുക്കിൽ അമ്പരപ്പിച്ച് ജനപ്രിയതാരം ദിലീപും ഭാര്യ കാവ്യ മാധവനും; വൈറലായി ചിത്രങ്ങൾ

ചുരിദാറണിഞ്ഞ് നാടന്‍ ലുക്കില്‍ കാവ്യ

നടി കാവ്യ മാധവന്റെയും ദിലീപിന്റെയും പുതിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ വൈറലാകുന്നു. ചുരിദാറണിഞ്ഞ് നാടന്‍ ലുക്കില്‍ കാവ്യയെ കാണാം. താടി വച്ച്‌ മുണ്ടും ഷര്‍ട്ടുമാണ് ദിലീപിന്റെ വേഷം. മിഴി രണ്ടിലും സിനിമയിലെ ഭദ്രയെയും കൃഷ്ണകുമാറിനെയും ഓര്‍മിപ്പിക്കുന്ന ഗെറ്റപ്പ് ആണ് രണ്ടുപേരുടേയുമെന്ന് ആരാധകരും കമന്റുകൾ പാസ്സാക്കുന്നു.

ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാവ്യ പൊതു ചടങ്ങുകളിലും പരിപാടികളിലും പ്രത്യക്ഷപ്പെടുന്നത് കുറവാണ്. സമൂഹമാധ്യമങ്ങളിലും താരം സജീവമല്ല. പ്രിയതാരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

2016 ല്‍ റിലീസ് ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.

 

 

shortlink

Related Articles

Post Your Comments


Back to top button