
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളെക്കുറിച്ച് നടി റിമി ടോമി. തന്നെക്കുറിച്ച് സോഷ്യൽ മീഡിയ പ്രചരിപ്പിക്കുന്ന ചില വാർത്തകൾ കണ്ടു തനിക്ക് തന്നെ അതിശയം തോന്നിയിട്ടുണ്ടെന്നും ഭാവിയിൽ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പടച്ചു വിടുന്നവർക്കെതിരെ നിയമ സംവിധാനം വരുമെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നുവെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ റിമി ടോമി പറയുന്നു. സോഷ്യൽ മീഡിയയിലെ ഇത്തരം പ്രചരണത്തിനെതിരെ എന്തിന് ശബ്ദമുയർത്തണമെന്ന ചിന്തയും തന്റെയുള്ളിലുണ്ടാകാറുണ്ടെന്ന് റിമി പറയുന്നു നമുക്ക് ചുറ്റുമുള്ള എത്രയോ പേർക്ക് ഇങ്ങനെ ദുരന്ത അനുഭവം ഉണ്ടാകുന്നുണ്ടെന്നും റിമി ടോമി ഓര്‍മിപ്പിക്കുന്നു.
റിമി ടോമിയുടെ വാക്കുകള്‍
‘പലപ്പോഴും ഫെയ്സ്ബുക്കിലൊക്കെ എന്നെ കുറിച്ച് വരുന്ന വാർത്തകൾ കണ്ടു ഞാൻ തന്നെ അതിശയിച്ചിട്ടുണ്ട്. പലതും കേൾക്കുമ്പോൾ എനിക്ക് പ്രതികരിക്കണമെന്ന് തോന്നും . പിന്നെ ഓർക്കും എന്തിനെന്ന്. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നിയമനിർമാണം ഉണ്ടാകണമെന്നാണ് ആഗ്രഹം. ഭാവിയിൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷ. നമുക്ക് ചുറ്റുമുള്ള എത്രയോ പേർക്ക് ഇങ്ങനെ ദുരന്ത അനുഭവം ഉണ്ടാകുന്നുണ്ട്. നിയമം ശക്തമാകുന്നത് തന്നെയാണ് ആകെയുള്ള പരിഹാരം’.
Post Your Comments