CinemaLatest NewsNEWS

ട്രംപിന്റെ പരാജയം ആഘോഷിക്കുന്നവരോട്; അമേരിക്കൻ പ്രസിഡന്റ്‌ ആരായാലും അവ൪ ഇന്ത്യയുടെ സുഹൃത്തുക്കളാണ്; കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

ഇന്ത്യയോട് എന്നും സഹകരണം കാണിച്ച ആ മനുഷ്യനോട് വലിയ നന്ദി

തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പരാജയത്തെ വൻ ആഘോഷമാക്കി തീർക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് രം​ഗത്ത്. അമേരിക്കൻ പ്രസിഡന്റ്‌ ആരായാലും അവ൪ ഇന്ത്യയുടെ സുഹൃത്തുക്കളാണ് എന്ന് താരം പറയുന്നു.

ചില൪ ട്രംമ്പ് ജിയുടെ പരാജയത്തെ കളിയാക്കുന്നത് കണ്ടു. എന്നാല് സമീപകാലത്ത് അന്യരാജ്യത്തെ ആക്രമിക്കാത്ത അമേരിക്കൻ പ്രസിഡന്റായിരുന്നു, നമ്മൾ ട്രോളുന്ന ആ മനുഷ്യ൯. എന്നും ഒരു ബിസിനസ്സുകാരനെ പോലെ ചിന്തിക്കുകയും, ലോകത്ത് സമാധാന അന്തരീക്ഷം ഉണ്ടെങ്കിലേ വ്യപാരം നന്നായ് നടക്കൂ എന്നും ചിന്തിച്ചു. ചിലരെയൊക്കെ ഭീഷിണിപ്പെടുത്തി എന്നൊഴിച്ചാല് ആരേയും ആക്രമിക്കുവാ൯ പോയില്ല. എപ്പോഴും പ്രായോഗികമായ് ചിന്തിച്ചു. ഇന്ത്യയോട് എന്നും സഹകരണം കാണിച്ച ആ മനുഷ്യനോട് വലിയ നന്ദി രേഖപ്പെടുത്തുന്നുവെന്നും സന്തോഷ് പണ്ഡിറ്റ്.

കുറിപ്പ് വായിക്കാം…..

 

പണ്ഡിറ്റിന്ടെ അമേരിക്ക൯ നിരീക്ഷണം

അമേരിക്കയുടെ 46 മത് പ്രസിഡണ്ട് ആയ് തെരഞ്ഞെടുക്കപ്പെട്ട Biden ji ക്കും Vice President ആയ് തെരഞ്ഞെടുക്കപ്പെട്ട kamala Devi Haris ji ക്കും അഭിനന്ദങ്ങള് നേരുന്നു.

അമേരിക്കൻ പ്രസിഡന്റ്‌ ആരായാലും അവ൪ ഇന്ത്യയുടെ സുഹൃത്താണ്…… ഇന്ത്യയ്ക്ക് ചൈനീസ് ഭീഷണി ഉണ്ടായപ്പോൾ ഏഴാം കപ്പൽപടയെ അയച്ച് ഇന്ത്യയുടെ കൂടെ നിന്ന വലിയ വ്യക്തിയാണ് Trump ജി….. Biden ജി യും അത് തുടരുമെന്നും പാക്കിസ്ഥാനോ, ചൈനയുമായോ ഭാവിയിലും ഉണ്ടായേക്കാവുന്ന ഏത് സംഘ൪ഷങ്ങളിലും ഇന്ത്യയോടൊപ്പം കട്ടക്ക് നില്കുമെന്നും പ്രതീക്ഷിക്കുന്നു.

എന്നാല് കേരളത്തിലെ ചില൪ ട്രംമ്പ് ജിയുടെ പരാജയത്തെ കളിയാക്കുന്നത് കണ്ടു. എന്നാല് സമീപകാലത്ത് അന്യരാജ്യത്തെ ആക്രമിക്കാത്ത അമേരിക്കൻ പ്രസിഡന്റായിരുന്നു, നമ്മൾ ട്രോളുന്ന ആ മനുഷ്യ൯. എന്നും ഒരു ബിസിനസ്സുകാരനെ പോലെ ചിന്തിക്കുകയും, ലോകത്ത് സമാധാന അന്തരീക്ഷം ഉണ്ടെങ്കിലേ വ്യപാരം നന്നായ് നടക്കൂ എന്നും ചിന്തിച്ചു. ചിലരെയൊക്കെ ഭീഷിണിപ്പെടുത്തി എന്നൊഴിച്ചാല് ആരേയും ആക്രമിക്കുവാ൯ പോയില്ല. എപ്പോഴും പ്രായോഗികമായ് ചിന്തിച്ചു. ഇന്ത്യയോട് എന്നും സഹകരണം കാണിച്ച ആ മനുഷ്യനോട് വലിയ നന്ദി രേഖപ്പെടുത്തുന്നു.

ആതിനാല് ആരും ആ പാവത്തിന്ടെ പരാജയത്തില് അധികം സന്തോഷിക്കേണ്ടാ. ഒബാമ ജി യെ പോലെ ശാന്തമായ് പുറമേ കാണുന്ന പ്രസിഡണ്ടുമാ൪, തങ്ങള്ക്ക് തെറ്റായ് തോന്നിയ കാര്യങ്ങള് വന്നപ്പോള്, പല യുദ്ധങ്ങളും ചുക്കാ൯ പിടിച്ചിട്ടുണ്ട്. തീവ്രവാദത്തിനെതിരേയും , തെറ്റുകള്ക്ക് എതിരേയും ബൈഡ൯ ജിയും ശക്തമായ് യുദ്ധം ചെയ്തേക്കും. കാരണം പ്രസിഡണ്ട് ആരായാലും അമേരിക്കക്ക് ഒരു പോളിസി ഉണ്ട്. ഇദ്ദേഹവും ഇന്ത്യയുടെ ഫ്രണ്ട് ആകും എന്ന് ന്യായമായും കരുതുന്നു.

അമേരിക്കയില് കുടിയേറിയ ഇന്ത്യ൯ വംശജയായ Kamala Devi Haris ji യുടെ വിജയവും ഇന്ത്യാക്കാ൪ക്ക് അഭിമാനിക്കാവുന്നതാണ്.
നമസ്തേ ബൈഡൻ ജി
By Santhosh Pandit

shortlink

Related Articles

Post Your Comments


Back to top button