പ്രതിഫലത്തിന്റെ കാര്യത്തിൽ ഇന്നത്തെ സൂപ്പർ താരങ്ങൾ അന്യോന്യം മത്സരിക്കുമ്പോൾ പഴയ കാല സൂപ്പർ താരങ്ങൾക്കിടയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല .മലയാള സിനിമയിൽ താരമൂല്യമുള്ള നടന്മാർ പ്രതിഫലത്തിന്റെ കാര്യത്തിൽ ഉയർന്നു നിൽക്കുമ്പോൾ പഴയ കാല നടന്മാരായ പ്രേം നസീർ, മധു, ജയൻ തുടങ്ങിയ താരങ്ങൾ അന്ന് വാങ്ങിയ പ്രതിഫലം ഇന്നത്തെ കോടികളേക്കാൾ വിലയുള്ള തുകയായിരുന്നു. പ്രേം നസീർ നായകനായി തിളങ്ങി നിന്ന സമയത്ത് ഒരു ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങി അഭിനയിച്ച നടനായിരുന്നു. പിന്നാലെ ജയനായിരുന്നു താരമൂല്യത്തിൽ മുന്നിൽ നിന്നത്. 75000 – രൂപ വരെ ജയൻ തന്റെ അവസാന കാലഘട്ടങ്ങളിൽ പ്രതിഫലം വാങ്ങിയെന്നാണ് പറയുന്നത്. നടൻ മധുവും പ്രതിഫലത്തിന്റെ കാര്യത്തിൽ പിന്നിലായിരുന്നില്ല. അൻപതിനായിരം രൂപയായിരുന്നു അന്നത്തെ മധുവിന്റെ പ്രതിഫലം
പ്രേം നസീറിന്റെ ചിത്രങ്ങളായിരുന്നു അന്നത്തെ വിപണന സാധ്യതയിൽ പ്രഥമ നിരയിൽ നിന്നത്. ഏറ്റവും കൂടുതൽ ഹിറ്റുകൾ സൃഷ്ടിച്ച നായകനെന്ന നിലയിൽ പ്രേം നസീറിന്റെ സിനിമകൾ മികച്ച കളക്ഷനാണ് പ്രദർശന ശാലകളിൽ നിന്ന് അന്ന് നേടിയെടുത്തത്. സിനിമയുടെ ബിസിനസ്സ് മനസ്സിലാക്കി നിർമ്മാതാക്കൾ ക്യൂ നിന്ന ഒരു കാലമുണ്ടായിരുന്നു പ്രേം നസീർ എന്ന സൂപ്പർ താരത്തിന് .അത് പോലെ .ജയൻ ചിത്രങ്ങളും’ അന്നത്തെ മലയാള സിനിമയുടെ വിപണന രംഗത്ത് വലിയ സാധ്യതകളാണ് തുറന്നിട്ടത്. മലയാളത്തിന്റെ പ്രിയ നടൻ മധുവിന്റെ സിനിമകളും കൊമേഴ്സ്യലായി ഹിറ്റ് സൃഷ്ടിക്കുമെന്ന് അന്നത്തെ നിർമ്മാതക്കൾക്ക് ഉറപ്പുണ്ടായിരുന്നതിനാൽ അദ്ദേഹവും പ്രതിഫലത്തിന്റെ കാര്യത്തിൽ പ്രഥമ നിരയിൽ സ്ഥാനം നേടിയ താരമായിരുന്നു.
Leave a Comment