സമൂഹമാധ്യമങ്ങളില്‍ സജീവമായ താര കുടുംബമാണ് നടന് കൃഷ്ണ കുമാറിന്റെത്.താരവും ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ചു എത്താറുണ്ട്. ആരാധകര്‍ ചോദിക്കുന്ന കാര്യങ്ങൾക്ക് മറുപടി നൽകാനും ഇവർ ശ്രദ്ധിക്കാറുണ്ട്.
കുടുംബത്തിലെ എല്ലാവരുടെയും തലമുടിയുടെ രഹസ്യമാണ് കൃഷ്ണ കുമാര്‍ വെളിപ്പെടുത്തുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മക്കളും ഭാര്യയും ഉപയോഗിക്കുന്ന എണ്ണയെപ്പറ്റി കൃഷ്ണ കുമാര്‍ പറയുന്നത്.
വെളിച്ചെണ്ണയും ആവണക്കെണ്ണയും കറുവേപ്പിലയും ചേര്‍ത്തുള്ള എണ്ണയാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നും കൃഷ്ണ കുമാര്‍ പറയുന്നു. ഒരു ലിറ്റര്‍ വെളിച്ചെണ്ണ, 100 മില്ലിലിറ്റര്‍ ആവണക്കെണ്ണ, ആവശ്യത്തിന് കറുവേപ്പില എന്നിവയാണ് ഈ എണ്ണ തയ്യാറാക്കാന്‍ വേണ്ടവ.
“വെളിച്ചെണ്ണയിലേയ്ക്ക് ആവണക്കെണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. നന്നായി ചൂടായതിന് ശേഷം കറുവേപ്പില ഉണക്കി പൊടിച്ചത് ചേര്‍ക്കാം. കുറച്ചുനേരം കഴിഞ്ഞ് തണുക്കാന്‍ വയ്ക്കാം. ഒരു ദിവസത്തിന് ശേഷം ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാം”- കൃഷ്ണകുമാര്‍ പങ്കുവച്ചു.
Post Your Comments