എന്നും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഹരീഷ് പേരടി. പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച കുറിപ്പുകള്‍ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു വിഷയത്തിലും അദ്ദേഹം തനിക്കുള്ള അഭിപ്രായം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്.
ബി.ജെ.പിയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളും ഇന്ത്യയുടെ മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന തൊണ്ണൂറ്റി മൂന്നാം ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി അദ്വാനിക്ക് കേക്ക് മുറിച്ച് നല്‍കിയതിനെയാണ് ഹരീഷ് പേരടി വിമര്‍ശന വിധേയമാക്കുന്നത്.
അദ്ധ്വാനിജിയുടെ പിറന്നാളിന് മോദിജി കേക്ക് മുറിച്ച് നല്കി…ആര്‍ഷഭാരത സംസ്കാരത്തിന് ഒന്നും സംഭവിച്ചില്ല…’ എന്നാണ് ഇതേക്കുറിച്ചുള്ള ഹരീഷിന്റെ കമന്റ്. പാരമ്പര്യവാദത്തില്‍ അടിസ്ഥാനപ്പെടുത്തിയ യാഥാസ്ഥിതിക നിലപാടുകളുള്ള പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗത്തിന്റെ പിറന്നാളിന് കേക്ക് മുറിച്ചുകൊണ്ട് പാശ്ചാത്യമായ പിറന്നാളാഘോഷ രീതി സ്വീകരിച്ചു എന്നാണ് നടന് തന്റെ പോസ്റ്റിലൂടെ പരിഹസിച്ചിരിക്കുന്നത്.
Post Your Comments