
മലയാളത്തിലെ യുവ നടനായ ഗണപതിയുടെ സഹോദരന് ചിദംബരം എസ് പി സംവിധായകനാകുന്നു. ‘ജാന്‍ എ മന്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിദംബരം, ഗണപതി, സപ്നേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിയേഴ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഷോണ്‍ ആന്റണി, ഗണേഷ് മേനോന് എന്നിവര്‍ ചേര്‍ന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ലാല്‍, അര്ജുന് അശോകന്, ബാലു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാര്‍ത്ഥ് മേനോന്, റിയ സൈറ, അഭിരാം രാധാകൃഷ്ണന് എന്നിവരാണ്അഭിനയിക്കുന്നത്.
ജയരാജ്, രാജീവ് രവി, കെ യൂ മോഹനന് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ചിദംബരം അസിസ്റ്റന്റ് ഡയറക്ടറായും അസിസ്റ്റന്റ് ക്യാമറാമാനായും സിനിമയില്‍ സജീവമായിരുന്നു.
Post Your Comments